Flight crash in UAE; യുഎഇ​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മരണപ്പെട്ടു

Flight crash in UAE; യു​എഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു. ട്രെ​യി​നി​ങ്​ വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യി. ​ട്രെ​യി​നി​ങ്​ ഇ​ൻ​സ്​​ട്ര​ക്ട​ർ കൂ​ടി​യാ​യ പൈ​ല​റ്റാ​ണ്​ മ​രി​ച്ച​ത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ചൊ​വ്വാ​ഴ്ച ഫു​ജൈ​റ ക​ട​ൽ​ത്തീ​ര​ത്തു​നി​ന്ന്​ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​താ​യി​ യു.​എ.​ഇ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​റി​യി​ച്ചു. പൈ​ല​റ്റും ട്രെ​യി​നി​ങ്​ വി​ദ്യാ​ർ​ഥി​യും മാ​ത്ര​മാ​ണ്​ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന്​ വ്യോ​മ​യാ​ന ​അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. കാ​ണാ​താ​യ വി​ദ്യാ​ർ​ഥി വി​ദേ​ശ പൗ​ര​നാ​ണെ​ന്ന്​​ സം​ശ​യി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​മാ​നം എ​വി​ടെ നി​ന്നാ​ണ്​ ടേ​ക്ക്​ ഓ​ഫ്​ ചെ​യ്​​ത​തെ​ന്ന്​ വ്യ​ക്ത​മ​ല്ലെ​ങ്കി​ലും പ​റ​ന്നു​യ​ർ​ന്ന്​ ഏ​താ​ണ്ട്​ മി​നി​റ്റി​നു​ശേ​ഷം റ​ഡാ​റു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്​ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​തോ​ടെ​യാ​ണ്​ അ​പ​ക​ടം സം​ബ​ന്ധി​ച്ച വി​വ​രം പു​റം​ലോ​കം അ​റി​യു​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യാ​ൽ അ​റി​യി​ക്കു​മെ​ന്നും​ വ്യോ​മ​യാ​ന അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട പൈ​ല​റ്റി​ന്‍റെ കു​ടും​ബ​ത്തി​ന്​ അ​ധി​കൃ​ത​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​റി​യി​ച്ചു.

അ​തോ​ടൊ​പ്പം പ്ര​ധാ​ന വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക്കാ​യു​ള്ള തി​ര​ച്ചി​ൽ ന​ട​പ​ടി​ക​ളും നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി. വി​മാ​ന​വും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഏ​തു​ ക​മ്പ​നി​യു​ടെ വി​മാ​ന​മാ​ണ്​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്ന കാ​ര്യ​വും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top