Flight crash; കാനഡയിൽ വിമാനം ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

Flight crash;കാനഡയിലെ ടോറന്റോയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഡെൽറ്റ എയർലൈൻസ് വിമാനം തല കീഴായി മറിഞ്ഞു. സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. വിമാനത്തിൽ 80 യാത്രാക്കാർ ഉണ്ടായിരുന്നു. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

76 യാത്രക്കാരും നാല് ജീവനക്കാരുമായി എൻഡവർ എയർ ഫ്ലൈറ്റ് 4819, യുഎസ് സംസ്ഥാനമായ മിനസോട്ടയിലെ മിനിയാപൊളിസിൽ നിന്ന് പറന്ന കാനഡയിലെ ഏറ്റവും വലിയ മെട്രോപോളിസിൽ ഉച്ചകഴിഞ്ഞ് ഇറങ്ങുകയായിരുന്നുവെന്ന് എയർലൈൻ അറിയിച്ചു.

കനത്ത കാറ്റും അപകടത്തിന് കരണമായി എന്നാണ് നിഗമനം. അതേസമയം, അപകടത്തെത്തുടർന്ന് ടൊറൻ്റോ വിമാനത്താവളത്തിലെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ടൊറൻ്റോയിലേക്കുള്ള നിരവധി വിമാനങ്ങളും ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. കുറഞ്ഞത് നാല് വിമാനങ്ങളെങ്കിലും അവിടെ ഇറങ്ങിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top