Flight emergency landing; മുംബൈ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനവും ലാൻഡ് ചെയ്ത വിമാനവും കൂട്ടിമുട്ടാതെ വൻ അപകടം ഒഴിവായി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. റൺവേയിൽ ഒരേ സമയമെത്തിയ രണ്ട് വിമാനങ്ങൾ തലനാരിഴയ്ക്ക് കൂട്ടിമുട്ടാതിരുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റൺവേയിൽ തന്നെ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. മാനം ലാൻഡ് ചെയ്യാൻ എയർ ട്രാഫിക് കണ്ട്രോൾ റൂമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നതായി ഇൻഡിഗോ വിശദീകരിച്ചു. സംഭവത്തിൽ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
കാണാം വീഡിയോ
തിരുവനന്തപുരത്തേക്കായിരുന്നു എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തത്. ഇൻഡിഗോ വിമാനം ഇൻഡോറിൽ നിന്ന് മുംബൈയിലേക്ക് എത്തിയതുമായിരുന്നു. യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നും നടപടിക്രമം അനുസരിച്ച് ഈ വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഇൻഡിഗോ അറിയിച്ചു. ലാൻഡിംഗ് ക്ലിയറൻസ് ലഭിച്ചിരുന്നെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു. ടേക്ക് ഓഫീന് അനുമതി ലഭിച്ചിരുന്നുവെന്ന് എയർ ഇന്ത്യയും അറിയിച്ചു. ഇന്നലെയാണ് സംഭവമുണ്ടായത്