Flight ticket booking; ഉപഭോക്താക്കൾക്ക് പുതുവർഷത്തിൽ ഓഫർ സെയിലുമായി എയർ ഇന്ത്യ എക്സ്പ്രസ്. 1448 രൂപ മുതൽ വിമാന ടിക്കറ്റുകൾ ലഭിക്കും. ജനുവരി എട്ട് മുതൽ സെപ്റ്റംബർ 20 വരെയുള്ള യാത്രകൾക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകുന്നത്. ഈ ടിക്കറ്റുകൾ ജനുവരി അഞ്ചിനുള്ളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യണം. കമ്പനി വെബ്സൈറ്റിലൂടെ വേണം ടിക്കറ്റ് ബുക്ക് ചെയ്യണം.
ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് നിരക്കുകൾ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ എല്ലാ പുതിയ ബോയിങ് 737-8 വിമാനങ്ങളിലും ലഭ്യമാണ്. 58 ഇഞ്ച് വരെ സീറ്റുകൾ തമ്മിൽ അകലമുള്ള എക്‌സ്പ്രസ് ബിസ് വിഭാഗത്തിലേക്കു ടിക്കറ്റ് മാറ്റുന്നതിനും ന്യൂഇയർ സെയിലിൽ അവസരമുണ്ട്. ഇതിന് ലോയൽറ്റി അംഗങ്ങൾക്ക് 25 ശതമാനം ഇളവ് ലഭിക്കും. വെബ്‌സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇൻ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുവർക്ക് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകളിൽ പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കും.
എക്സ്പ്രസ് വാല്യു ഫെയർ പ്രകാരം 1599 രൂപ മുതൽ ടിക്കറ്റ് ലഭിക്കും. മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റ് വഴിയും പ്രധാന ബുക്കിങ് ആപ്പിലൂടെയും ബുക്ക് ചെയ്യാൻ സൗകര്യമുണ്ട്. കൂടുതൽ ലഗേജ് ഉള്ളവർക്ക് കമ്പനി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഭ്യന്തര സർവ്വീസുകളിൽ 1000 രൂപയ്ക്ക് 15 കിലോ ലഗേജും രാജ്യാന്തര സർവീസുകളിൽ 1,300 രൂപയ്ക്ക് 20 കിലോ ലഗേജും അനുവദിക്കും. ആഭ്യന്തര വിമാനങ്ങളിൽ 15 കിലോ ചെക്ക് ഇൻ ബാഗേജിന് 1000 രൂപയും രാജ്യാന്തര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയുമാണ് ഈടാക്കുക.