
Flight ticket booking; 12 ഇടങ്ങളിലേക്ക് മെഗാ ഹോളിഡേ സെയിലുമായി യുഎഇയിലെ പ്രമുഖ എയര്‍ലൈന്‍
Flight ticket booking; മെഗാ ഹോളിഡേ സെയിലുമായി ഇത്തിഹാദ് എയര്‍വേയ്സ്. ജനുവരി 17നകം വിമാനസര്‍വീസ് ബുക്ക് ചെയ്താല്‍ ഫെബ്രുവരി 24 നും സെപ്തംബര്‍ 30 നും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം. മെഗാ ഹോളിഡേ സെയിലിൽ 12 പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഇത്തിഹാദ് എയർവേയ്‌സില്‍ പറക്കാം. 30 ശതമാനം കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.

ബാലി, ബാങ്കോക്ക്, റോം എന്നിവിടങ്ങളില്‍ അടിച്ചുപൊളിക്കാം. ഇത്തിഹാദിൽ ബുക്ക് ചെയ്യുമ്പോൾ, ദുബായിൽ നിന്ന് അബുദാബിയിലേക്കും സൗജന്യ ഷട്ടിൽ ബസ് ലഭിക്കും.
എത്തിഹാദില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. വിവിധ ഇടങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം- 3,035 ദിർഹത്തിൽ നിന്ന് ബാലി, 2,235 ദിർഹത്തിൽ നിന്ന് ബാങ്കോക്ക്, ബോസ്റ്റൺ 3,995 ദിർഹം മുതൽ, ജക്കാർത്ത 2,335 ദിർഹത്തിൽ നിന്ന്, ക്വാലാലംപൂർ 2,705 ദിർഹം മുതൽ, മനില 2,615 ദിർഹത്തിൽ നിന്ന്, മിലാൻ 2,125 ദിർഹത്തിൽ നിന്ന്, മോസ്കോ 1,785 ദിർഹം മുതൽ, 2,995 ദിർഹം മുതൽ ഫൂക്കറ്റ്, 2,005 ദിർഹം മുതൽ റോം, സിയോൾ 4,495 ദിർഹം മുതൽ, സിംഗപ്പൂർ 2,595 ദിർഹത്തിൽ നിന്ന് എന്നിങ്ങനെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.
Comments (0)