Posted By Nazia Staff Editor Posted On

Flight ticket price: നാട്ടിലേയ്ക്ക് പോകാൻ കണക്കുകൂട്ടിയ പ്രവാസികൾക്ക് വൻ തിരിച്ചടി, 2025 തുടക്കത്തിലെ ആദ്യ പണി

Flight ticket price; അബുദാബി: പുതുവർഷത്തിന്റെ തുടക്കത്തിൽതന്നെ നാട്ടിലേയ്ക്ക് പോകാനിരിക്കുന്ന പ്രവാസികൾക്കടക്കം തിരിച്ചടി. യുഎഇയിലും ആഗോളതലത്തിലും വിമാനടിക്കറ്റ് നിരക്കുകൾ ഉയർന്നുതന്നെ നിൽക്കുമെന്നാണ് നിരീക്ഷണം. ഇന്ധനവില കുറഞ്ഞെങ്കിലും യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതാണ് നിരക്ക് വർദ്ധനവിന് കാരണം.

2018നുശേഷമുള്ള ഏറ്റവും കുറവ് ഇന്ധനനിരക്കാണ് ഇപ്പോഴുള്ളത്. ഈ വർഷത്തെ ബ്രെന്റ് ക്രൂഡ് ഓയിൽ ശരാശരി നിരക്ക് ബാരലിന് 79 ഡോളറാണ്. കഴിഞ്ഞവർഷം ബാരലിന് 89 ഡോളറായിരുന്നു നിരക്ക്.

ബിസിനസ് മീറ്റിംഗുകൾ, കോൺഫറൻസുകൾ, എക്‌സിബിഷനുകൾ, വിനോദയാത്രകൾ, നാട്ടിലേയ്ക്കുള്ള യാത്രകൾ എന്നിവ വർദ്ധിച്ചതാണ് ഡിമാൻഡ് ഉയരാൻ കാരണം. യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ എത്തുന്ന പുതിയ വിനോദസഞ്ചാരികളുടെയും താമസക്കാരുടെയും എണ്ണത്തിലുണ്ടായ വ‌ർദ്ധവനാണ് യുഎഇയിൽ ടിക്കറ്റ് നിരക്ക് കൂടാനുള്ള മറ്റൊരു കാരണം. ഡിമാൻഡ് ഉയരുന്നതിനാൽ വരുംദിവസങ്ങളിൽ വിമാനടിക്കറ്റ് നിരക്കുകൾ ഇനിയും ഉയർന്നേക്കുമെന്നും നിരീക്ഷണമുണ്ട്.

ഇന്ധനച്ചെലവ് ഉയരുന്നതും പണപ്പെരുപ്പ സമ്മർദ്ദവും മൂലം ടിക്കറ്റ് നിരക്കുകൾ രണ്ടുമുതൽ 14 ശതമാനംവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്. വിനോദ സഞ്ചാരത്തിനെത്തുന്നവർ കൂടുതലും തിര‌ഞ്ഞെടുക്കുന്നത് ദുബായ്, പാരീസ്, സിഡ്‌നി തുടങ്ങിയ സ്ഥലങ്ങളാണെന്നും അതിനാൽ ഇവിടേക്കുള്ള ടിക്കറ്റ് നിരക്കുകൾ ഇനിയും ഉയർന്നേക്കാമെന്നും ഇവർ പറയുന്നു.

യാത്രാ ഡിമാൻഡ് ഉയർന്നതിന്റെ ഫലമായി പുതിയ വിമാനങ്ങൾക്കായുള്ള ഓർഡർ 17,000 കടന്നതായി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ വ്യക്തമാക്കി. ഈ മേഖലയിലെ ഏറ്റവും വലിയ റെക്കാഡാണിതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

https://www.expattechs.com/computer-guru/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *