Posted By Nazia Staff Editor Posted On

Flight ticket rate; അവധിക്കാലം ആഘോഷമാക്കാൻ ഒരുങ്ങുന്നവർക്ക് കീശ കാലിയാകുമോ!! കുടിച്ചുയർന്ന് വിമാന ടിക്കറ്റ് നിരക്ക്; പുതിയ നിരക്കുകൾ ഇങ്ങനെ

Flight ticket rate; ​ഗൾഫ് നാടുകളിലെ സ്കൂളുകളിൽ മധ്യവേനലവധിക്ക് ഇനി നാല് ദിവസങ്ങൾ മാത്രം. സ്കൂളൂകൾ വേനലവധിക്ക് അടക്കുന്നതോടെ പ്രവാസികൽ കുടുംബത്തോടെ നാട്ടിലേക്ക് പറക്കും. എന്നാൽ പ്രവാസികളുടെ കീശ കാലിയാകും വിധത്തിലാണ് നിലവിലെ ടിക്കറ്റ് നിരക്കുകൾ.

യാത്രക്കാരുടെ എണ്ണം ടിക്കറ്റ് നിരക്ക് ഇനിയും കൂടും. വിമാന സർവ്വീസുകളുടെ എണ്ണവും സീറ്റുകളും എണ്ണവും കൂട്ടിയെങ്കിലും അവധിക്കാലത്തിലെ ടിക്കറ്റ് നിരക്ക് വർധന മുൻ വർഷങ്ങളിലേത് പോലെ തന്നെ തുടരുകയാണ്. വലർക്കും നേരത്തെ ലീവ് ലഭിക്കാത്തത് കൊണ്ട് മൂൻ കൂട്ടി ബുക്ക് ചെയ്യാനുള്ള അവസരവും ഇല്ലാതായി. ഈ വേനലവധിക്ക് നാട്ടിലെത്തി തിരിച്ച് മടങ്ങാൻ 4 അം​ഗ കുടുംബത്തിന് ഏകദേശം 3.5 ലക്ഷം രൂപയോളം വേണ്ടി വരും. ഒരു മാസം മുൻപ് 2.5 ലക്ഷം രൂപയായിരുന്നു. ഒരു മാസത്തിനിടെ ഒരു ലക്ഷം രൂപയുടെ വർധനവാണ് ടിക്കറ്റ് നിരക്കിൽ വന്നിട്ടുള്ളത്. ലക്ഷങ്ങൾ മുടക്കിയാലും നേരിട്ടുള്ള ടിക്കറ്റ് കിട്ടാറില്ല. പലർക്കും കണക്‌ഷൻ ഫ്ലൈറ്റുകളാണ് കിട്ടുന്നതെന്ന് പ്രവാസികൾ പറയുന്നു. ലഗേജ് ഇല്ലാത്ത ടിക്കറ്റുകൾക്ക് നിരക്കിൽ താരതമ്യേന കുറവുണ്ട്. പക്ഷെ കുടുംബത്തെ കൂട്ടി ഒന്നുരണ്ട് മാസത്തേക്കു നാട്ടിലേക്ക് വരുമ്പോൾ കുറഞ്ഞത് അവരുടെ സ്വന്തം വസ്ത്രങ്ങളെങ്കിലും കയ്യിൽ കരുതണ്ടേ? പിന്നെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമുള്ള സമ്മാനം കൂടിയാകുമ്പോൾ നിലവിലുള്ള ലഗേജ് പോലും തികയാത്ത സ്ഥിതിയാണ്. അതിനാൽ, ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും കഴിയില്ലെന്നും പ്രവാസികൾ പറയുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *