Posted By Nazia Staff Editor Posted On

Flight ticket rate;ഓണം ഇങ്ങേത്താറായി…പ്രവാസികളെ പിഴിയാൻ ഒരുങ്ങി വിമാനക്കമ്പനികൾ; ഏറ്റവും പുതിയ നിരക്കുകൾ ഇങ്ങനെ

Flight ticket rate;അവധിക്കാലഘോഷത്തിന് പിന്നാലെ ഓണക്കാലം കൂടി വരുന്നതോടെ പ്രവാസികളെ പിഴിയാൻ ഒരുങ്ങി വിമാനക്കമ്പനികൾ. ഓഗസ്റ്റ് 15-ന് ശേഷം ടിക്കറ്റ് നിരക്കില്‍ മൂന്നു മുതല്‍ അഞ്ചിരിട്ടി വരെ വര്‍ധനയാണ് വരുത്തിയത്. സാധാരണ നിലയിൽ 12,000 മുതല്‍ 15,000 രൂപയ്ക്ക് ലഭ്യമാകുന്ന ടിക്കറ്റുകള്‍ക്ക് ഒറ്റയടിക്ക് 50,000 രൂപയ്ക്ക് മുകളിലേക്ക് വരെ എത്തി. പ്രവാസികളെ പരമാവധി പിഴിയുകയാണ് വിമാനക്കമ്പനികള്‍. ഓ​ഗസ്റ്റ് 25-ന് ശേഷം കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് പോകാൻ എയര്‍ഇന്ത്യ എക്സ്പ്രസിന് 35,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് നല്‍കേണ്ടത്. 15,000 രൂപ വരെയാണ് സാധാരണ ടിക്കറ്റ് നിരക്ക്. 25-ാം തീയതിയിലെ നിരക്ക് പ്രകാരം ഇന്‍ഡിഗോയ്ക്ക് ദോഹയിലേക്ക് 32,000 രൂപയാണ്.

ഓഗസ്റ്റ് 27-ന് ബഹ്‌റൈനിലേക്ക് എയര്‍ഇന്ത്യ എക്സ്പ്രസിൽ പോകാൻ 54,145 രൂപയാണ് നൽകേണ്ടത്. എന്നാൽ ബഹ്‌റൈനിലേക്ക് പോകാനുള്ള സാധാരണ നിരക്ക് 15,000 മുതല്‍ 17,000 രൂപ വരെയാണ്.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

Comments (0)

Leave a Reply

Your email address will not be published. Required fields are marked *