Flight ticket rate; എണ്ണക്കമ്പനികൾ വ്യോമയാന ഇന്ധനത്തിന്റെ വില വര്‍ധിപ്പിച്ചതോടെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ നേരത്തെ വർധിപ്പിച്ചിരുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഒരുമാസത്തിന് പിന്നാലെ ഡിസംബറില്‍ വീണ്ടും ഇന്ധനവില വർധിപ്പിച്ചതോടെയാണ് വിമാനക്കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്.3.3 ശതമാനത്തിന്റെ വളർച്ചയാണ് എടിഎഫിന്റെ വിലയിൽ ഒരുമാസം കൊണ്ട് ഉണ്ടായത്. ഡൽഹിയിൽ ഒരു കിലോലിറ്റർ എടിഎഫിന് 91,856.84 രൂപയും കൊൽക്കത്തയിൽ 94,551.63 രൂപയും മുംബൈയിൽ 85,861.02 രൂപയും ചെന്നൈയിൽ 95,231.49 രൂപയുമാണ് ഇന്നത്തെ വില.
ഒക്ടോബർ ഒന്നിന് കിലോലിറ്ററിന് 5,883 രൂപയും സെപ്റ്റംബർ ഒന്നിന് 4,495.5 രൂപയും കുറച്ചിരുന്നു. പിന്നീട് നവംബർ മാസത്തിൽ ഇന്ധന വില 1318 രൂപയും ഡിസംബർ ഒന്നിന് 2941 രൂപയും വില വർധിപ്പിക്കുകയായിരുന്നു.