ദുബായ് : മിഡിലീസ്റ്റിലെ ആദ്യത്തെ ഫ്ളോട്ടിങ് സ്മാർട്ട് പോലീസ് സ്റ്റേഷന്റെ (എസ്.പി.എസ്.) വിശദാംശങ്ങൾ പുറത്തുവിട്ട് ദുബായ് പോലീസ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 200 കോടി ദിർഹം ചെലവിൽ അടുത്തിടെ ആരംഭിച്ച പോലീസ് പദ്ധതികളിലൊന്നാണ് എസ്.പി.എസ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
വേൾഡ് ഐലൻഡിന് സമീപമായി വരുന്ന ഫ്ളോട്ടിങ് ഐ.പി.എസ്. 2026 അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് ദുബായ് പോലീസ് ജനറൽ കമാൻഡിലെ അസറ്റ് ആൻഡ് ഫെസിലിറ്റീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ ഫൈസൽ അൽ തമീമി പറഞ്ഞു.
ക്രിമിനൽ, ട്രാഫിക് റിപ്പോർട്ടുകൾ ഫയൽചെയ്യുന്നതുൾപ്പെടെ 27 പ്രാഥമികസേവനങ്ങളും 33 അധികസേവനങ്ങളും ഇവിടെ ആറുഭാഷകളിൽ ലഭ്യമാക്കും. നഷ്ടപ്പെട്ട സാധനങ്ങൾ തിരികെ കണ്ടെത്തിനൽകുക, സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും വേണ്ടിയുള്ള അഭ്യർഥനകൾ കൈകാര്യംചെയ്യുക തുടങ്ങിയ സേവനങ്ങളെല്ലാം ഇവിടെ ലഭ്യമാക്കും.
നിർമിതബുദ്ധി, റോബോട്ടിക്സ് എന്നിവയിലധിഷ്ഠിതമായ പ്രവർത്തനങ്ങളായിരിക്കും നടപ്പാക്കുക. നിലവിലുള്ള പോലീസ് സേവനകേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാൻ ഇതിലൂടെയാവും. സ്മാർട്ട് സേവനങ്ങൾ നൽകുന്നതിനായി ദുബായ് പോലീസ് ആരംഭിച്ച നാലാമത് പദ്ധതിയാണ് ഫ്ളോട്ടിങ് എസ്.പി.എസ്. എന്നും അദ്ദേഹം വിശദീകരിച്ചു.