Uae police;പ്രവാസികളടക്കമുള്ളവരുടെ ശ്രദ്ധയ്ക്ക്; ഡിസംബർ 31  വളരെ പ്രധാനപ്പെട്ട ദിവസം;  പ്രത്യേക നിർദ്ദേശവുമായി സുരക്ഷാ ഏജൻസി

Uae police; ദുബായ്: ദുബായിൽ പുതുവത്സരാഘോഷം നടത്തുന്ന പ്രവാസികൾക്കും സ്വദേശികൾക്കും പ്രത്യേക നിർദ്ദേശവുമായി സെക്യൂരിറ്റി ഇൻഡസ്ട്രി റെഗുലേറ്ററി ഏജൻസി രംഗത്ത്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലുടനീളം 45ലധികം കരിമരുന്ന് പ്രകടനങ്ങളുമായി ദുബായ് ആകാശത്തെ പ്രകാശിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് ഏജൻസിയുടെ പ്രത്യേക നിർദ്ദേശം.

ദുബായിലെ എല്ലാ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും അവിസ്മരണീയവുമായ പുതുവത്സരാഘോഷം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിർദ്ദേശങ്ങൾ. 36 സ്ഥലങ്ങളിലായി 45ൽ കൂടുതൽ വെടിക്കെട്ട് കാഴ്ചകളാണ് ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നത്. പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഹോട്ടലുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ആഘോഷം. എല്ലാ വെടിക്കെട്ട് വേദികളിലും ഏറ്റവും ഉയർന്ന സുരക്ഷാ നിലവാരം നിലനിർത്താൻ ഏജൻസി പ്രതിജ്ഞാബദ്ധമാണ്. എല്ലാവരുടെയും സുരക്ഷയും ആസ്വാദനവും ഉറപ്പാക്കുന്നതിന്, ഈ അവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പൊതുജനങ്ങൾ പാലിക്കേണ്ടതുണ്ട്.

സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക
സുരക്ഷിതവും സുഗമവുമായ അനുഭവം ഉറപ്പാക്കാൻ സുരക്ഷാ ടീമുകളുടെയും സംഘാടകരുടെയും നിർദ്ദേശങ്ങൾ എല്ലായ്‌പ്പോഴും പാലിക്കുക.

നിയന്ത്രിത മേഖലകൾ ഒഴിവാക്കുക
നിയന്ത്രണം ഏർപ്പെടുത്തിയ മേഖലകളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക. വെടിക്കെട്ടിനാവശ്യമായ സാധനങ്ങൾ സൂക്ഷിച്ച സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കുക. ഇത് വലിയ അപകടങ്ങൾ വരുത്തിവയ്ക്കാൻ സാദ്ധ്യതയുണ്ട്.

സുരക്ഷിതമായ അകലം പാലിക്കുക
അപകടസാദ്ധ്യതകൾ കുറയ്ക്കുന്നതിന് വെടിക്കെട്ട് പ്രദർശനങ്ങൾ നടക്കുന്ന സ്ഥലത്ത് നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.

ദുബായിലെ വെടിക്കെട്ട് പ്രദർശനത്തിനുള്ള പ്രധാന സ്ഥലങ്ങൾ

ബുർജ് ഖലീഫ
ദുബായ് ഫ്രെയിം
എക്സ്‌പോ സിറ്റി
ജുമൈറ ബീച്ച് ഹോട്ടൽ (ജുമൈറ ഗ്രൂപ്പ്)
ദുബായ് ഡിസൈൻ ഡിസ്ട്രിക്
ദുബായ് ഫെസ്റ്റിവൽ സിറ്റി
ബ്ലൂ വാട്ടർ (ബീച്ച് ജെബിആർ)
അൽ സീഫ്
ഗ്ലോബൽ വില്ലേജ്
ദുബായ് പാർക്ക് റിസോർട്ട്സ്
ഹട്ട
ജെ 1 ബീച്ച് ലാ മെർ
ബാബ് അൽ ഷംസ് ഡെസേർട്ട് റസോർട്ട്
അൽ മർമൂം ഒയാസിസ്
അറ്റ്ലാന്റിസ് ദി റോയൽ ഹോട്ടൽ
അറേബ്യൻ റാഞ്ചസ് ഗോൾഫ് ക്ലബ്
നഷാമ ടൗൺ സ്‌ക്വയർ
ടോപ്പ് ഗോൾഫ് ദുബായ്
ലെ റോയൽ മെറിഡിയൻ ബീച്ച് റിസോർട്ട് & സ്പാ
പാർക്ക് ഹയാത്ത് ദുബായ്
വൺ & ഒൺലി റോയൽ മറേജ്
വൺ & ഒൺലി ദി പാം
ഫോർ സീസൺ റിസോർട്ട് ജുമൈറ ബീച്ച്
ഫൈവ് പാം ജുമൈറ
ബൾഗാരി റിസോർട്ട് & റെസിഡൻസസ്
അഡ്രസ് മോണ്ട്‌ഗോമറി ദുബായ്
ജെഎ ബീച്ച് ഹോട്ടൽ ജബൽ അലി
പലാസോ വെർസേസ്
ടെറ സോളിസ്
ബ്ലൂ ഒയാസിസ് റസോർട്ട്
നിക്കി ബീച്ച് റിസോർട്ട് & സ്പാ
ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്
എമറേറ്റ്സ് ഗോൾഫ് ക്ലബ്
വോക്കോ മൊണാക്കോ ഹോട്ടൽ വേൾഡ് ഐലൻഡ്സ്
സെയ്ഫ് ദുബായ് ഫെസ്റ്റിവൽ സിറ്റി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top