ദുബായ് ഡ്യൂട്ടി ഫ്രീയുടെ (ഡിഡിഎഫ്) മുന്‍ മേധാവി കോം മക്ലോഗ്ലിന്‍ അന്തരിച്ചു. 81 വയസായിരുന്നു. ഒക്ടോബര്‍ 30 ന് യുകെയില്‍ വെച്ചാണ് അന്ത്യം. 1983 ല്‍ പുതിയ ഡ്യൂട്ടി ഫ്രീ ഓപ്പറേഷന്‍ ആരംഭിക്കുന്നതിന് ദുബായ് ഗവണ്‍മെന്റ് കരാര്‍ നല്‍കിയ ഐറിഷ് എയര്‍പോര്‍ട്ട് അതോറിറ്റിയായ എയര്‍ റിയാന്റയില്‍ നിന്നുള്ള കണ്‍സള്‍ട്ടന്‍സി ടീമിലെ അംഗമായിരുന്നു മക്ലോഗ്ലിന്‍.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ട്രാവല്‍ റീട്ടെയില്‍ വ്യവസായത്തിലെ നീണ്ട 55 വര്‍ഷത്തെ സേവനത്തിന് ശേഷം ഡിഡിഎഫിന്റെ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാനും സിഇഒയുമായി അദ്ദേഹം ഈ വര്‍ഷം മെയ് മാസമാണ് വിരമിച്ചത്. ‘ഒരു വിശിഷ്ട നേതാവും ട്രാവല്‍ റീട്ടെയില്‍ കമ്യൂണിറ്റിയിലെ പ്രിയപ്പെട്ട വ്യക്തിയും’ എന്നാണ് മക്ലോഗ്ലിന്റെ വിയോഗത്തില്‍ ദുബായ് എയര്‍പോര്‍ട്ട് ട്വീറ്റിലൂടെ കുറിച്ചു.
‘ദശകങ്ങളായി മക്ലോഗ്ലിന്റെ ഊഷ്മളതയും വിവേകവും അര്‍പ്പണബോധവും ഞങ്ങളുടെ വ്യവസായത്തിലും അതിനപ്പുറമുള്ള പലര്‍ക്കും പ്രചോദനം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ഡിഡിഎഫിലെ ഞങ്ങളുടെ സുഹൃത്തുക്കള്‍ക്കും അഗാധമായ അനുശോചനം നേരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മ്മയും സ്വാധീനവും വളരെക്കാലം വിലമതിക്കപ്പെടും’, ദുബായ് എയര്‍പോര്‍ട്ട് ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.