Posted By Ansa Staff Editor Posted On

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 250 ​ഗ്രാം സ്വർണ്ണപ്പെരുമഴയുമായി നാല് മലയാളികൾ

ഒക്ടോബർ മാസം മുഴുവൻ ബി​ഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് ദിവസവും 24 കാരറ്റ് സ്വർണ്ണക്കട്ടി നേടാം. AED 80,000 മൂല്യമുള്ള 250 ​ഗ്രാം സ്വർണ്ണക്കട്ടികളാണ് സമ്മാനം. ഈ ആഴ്ച്ചയിലെ ഭാ​ഗ്യശാലികളിൽ ഇന്ത്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ട്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പണിക്കവീട്ടിൽ ഇബ്രാഹിം കുട്ടി ഫൈസൽ – 2 ഒക്ടോബർ വിജയി

കുവൈത്തിൽ ഓയിൽ ഫീൽഡിൽ ജോലി ചെയ്യുന്ന 50 വയസ്സുകാരനായ കുട്ടി ഫൈസൽ മലയാളിയാണ്. കഴിഞ്ഞ നാല് വർഷമായി 10 സുഹൃത്തുക്കൾക്കൊപ്പം എല്ലാ മാസവും ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ആദ്യമായാണ് ഫൈസലിനും സുഹൃത്തുക്കൾക്കും ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിക്കുന്നത്. സമ്മാനത്തുക പങ്കുവെക്കും, കുടുംബത്തിനായി ചെലവാക്കും.

പ്രസാദ് കൃഷ്ണപിള്ള – 3 ഒക്ടോബർ വിജയി

ദുബായിൽ ബിസിനസ് ചെയ്യുന്ന 53 വയസ്സുകാരനായ പ്രസാദ് മലയാളിയാണ്. ആറ് സുഹൃത്തുക്കൾക്കൊപ്പം മൂന്നു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നു. സമ്മാനം നേടിയെന്ന് അറിഞ്ഞപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് പ്രസാദ് കരുതിയത്. വീണ്ടും പരിശോധിച്ച് വിജയം ഉറപ്പിച്ചു. ആദ്യമായാണ് ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം നേടുന്നത്. ഇനിയും ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരും.

അജിത് – 4 ഒക്ടോബർ വിജയി

മലയാളിയായ അജിത് വെൽഡിങ് ഫോർമാൻ ആണ്. അബുദാബിയിലാണ് മൂന്നു വർഷമായി താമസം. എല്ലാ മാസവും ആറ് സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കും. തനിക്ക് ലഭിച്ച സ്വർണ്ണം ഉപയോ​ഗിച്ച് കൂടുതൽ സ്വർണ്ണത്തിൽ നിക്ഷേപം നടത്താനാണ് അജിത് ആ​ഗ്രഹിക്കുന്നത്. ​ഗ്രാൻഡ് ക്യാഷ് പ്രൈസ് കിട്ടുന്നത് വരെ ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരാനാണ് അജിത്തിന്റെ തീരുമാനം.

പിള്ളൈ രാജൻ – 5 ഒക്ടോബർ വിജയി

മുംബൈയിൽ നിന്നുള്ള ആർക്കിടെക്ച്ചറൽ ഡിസൈനറാണ് രാജൻ. മസ്കറ്റിലാണ് ജീവിതം. സുഹൃത്തുക്കൾക്കൊപ്പം 12 വർഷമായി അദ്ദേഹം ബി​ഗ് ടിക്കറ്റ് കളിക്കുന്നു. തനിക്ക് ലഭിച്ച സ്വർണ്ണക്കട്ടി വിൽക്കാനാണ് രാജൻ തീരുമാനിച്ചിരിക്കുന്നത്.

ഷാബിൻ – 6 ഒക്ടോബർ വിജയി

സെയിൽസ് എക്സിക്യൂട്ടീവ് ആയി ഖത്തറിൽ ജോലി നോക്കുന്ന ഷാബിൻ മലയാളിയാണ്. ആറ് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. സുഹൃത്തുക്കൾക്കൊപ്പമാണ് ​ഗെയിം കളിക്കുന്നത്. 20 മില്യൺ ദിർ​ഹം ക്യാഷ് പ്രൈസിലാണ് ഷാബിന്റെ കണ്ണ്. എല്ലാവരോടും ബി​ഗ് ടിക്കറ്റ് കളിക്കുന്നത് തുടരണം എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു അഭ്യർത്ഥന.

സഫ അൽ ഷെഹി – 7 ഒക്ടോബർ വിജയി

യു.എ.എ സ്വദേശിയായ സഫ 2021 മുതൽ ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ഭാവിയിലും ​ഗെയിം തുടരുമെന്നാണ് അവർ പറയുന്നത്.

ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് എടുക്കുന്നവർ ഓട്ടോമാറ്റിക് ഡെയിലി ഡ്രോയിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഇതിലൂടെ ജിവസവും 250 ​ഗ്രാം 24കാരറ്റ് സ്വർണ്ണക്കട്ടി നേടാനാകും. നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. മറ്റൊരു ഭാ​ഗ്യശാലിക്ക് റേഞ്ച് റോവർ വെലാർ കാർ നേടാനും അന്നേ ദിവസം കഴിയും.

ടിക്കറ്റുകൾ വാങ്ങാൻ www.bigticket.ae സന്ദർശിക്കാം. അല്ലെങ്കിൽ സയദ് ഇന്റർനാഷണൽ വിമാനത്താവളം, അൽ എയ്ൻ വിമാനത്താവളം എന്നിവിടങ്ങളിലെ ഇൻസ്റ്റോർ കൗണ്ടറുകളിൽ എത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *