Free Treatment in UAE; യുഎഇയിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കുമോ? അറിയാം വിശദമായി

Free Treatment in UAE ദുബായ്: ലോകത്തിലെ ഏറ്റവും മികച്ചതും വിപുലവുമായ ആരോഗ്യസുരക്ഷാ സംവിധാനങ്ങളുള്ള നഗരങ്ങളിലൊന്നാണ് ദുബായ്. കരുത്തുറ്റ സാങ്കേതികവിദ്യയാലും വൈദ്യഗ്ധ്യമുള്ള ഡോക്ടര്‍മാരാലും സമ്പന്നമാണ് യുഎഇയിലെ ഈ എമിറേറ്റ്. എല്ലാ താമസക്കാർക്കും പൗരന്മാർക്കും ഒരു സാധുവായ ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. മിക്ക താമസക്കാർക്കും അവരുടെ തൊഴിലുടമയിൽ നിന്ന് ഇത് ലഭിക്കും. ഈ ഇൻഷുറൻസ് പ്ലാനുകൾ രാജ്യത്തെ ആരോഗ്യ പരിപാലനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നു. എന്നാൽ, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കുമോയെന്ന സംശയം പലർക്കും ഉണ്ടാകാറുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ദുബായിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ സാധ്യമാണ്. കേസ്-ടു-കേസ് അടിസ്ഥാനത്തിലാണ് ഇത് ആശ്രയിച്ചിരിക്കുന്നതെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി ഏജന്‍റ് ഫോണില്‍ പറ‍ഞ്ഞു. 

 ഒരു രോഗിയെ അടിയന്തിര ആവശ്യത്തിനായി കൊണ്ടുവരുമ്പോൾ, ചികിത്സ ആവശ്യമില്ലെങ്കിൽ ഒരു ചെലവും കൂടാതെ ഡോക്ടര്‍ക്ക് രോഗിയെ കാണാം. എന്നിരുന്നാലും, മിക്കവാറും എല്ലാ സാഹചര്യങ്ങളിലും, ചികിത്സ ആവശ്യമാണ്. അതിനാൽ താമസക്കാരോട് അവരുടെ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കുന്നതിന് അവരുടെ എമിറേറ്റ്സ് ഐഡി നൽകാൻ ആവശ്യപ്പെടും. 188 ദിർഹം കൺസൾട്ടേഷൻ ഫീസ് അടക്കാൻ രോഗികളോട് ആവശ്യപ്പെടുമെന്ന് കോൾ സെൻ്റർ ഏജൻ്റ് പറഞ്ഞു. മുതിർന്നവർക്ക് പരിചരണം സൗജന്യമായിരിക്കില്ലെങ്കിലും സാധുവായ വാക്സിനും ഹെൽത്ത് കാർഡും ഉള്ള കുട്ടികൾക്ക് സൗജന്യമായി വാക്സിനേഷൻ നൽകാം. അല്‍ ജലീല ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, ദുബായ് ഹോസ്പിറ്റല്‍, ഹത്ത ഹോസ്പിറ്റല്‍, ജെബല്‍ അലി ഹോസ്പിറ്റല്‍, ലത്തീഫ ഹോസ്പിറ്റല്‍, റാഷിദ് ഹോസ്പിറ്റല്‍ എന്നിവയാണ് ദുബായിലെ പബ്ലിക് ഹോസ്പിറ്റലുകള്‍.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version