കൗമാരക്കാർക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കവുമായി ജിസിസി രാജ്യങ്ങൾ

കൗമാരക്കാർക്കിടയിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കവുമായി ജിസിസി രാജ്യങ്ങൾ. ടെക് കമ്പനികളുമായി ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ജിസിസി ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. 18 വയസിൽ താഴെയുള്ളവർക്കിടയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

’16 അല്ലെങ്കിൽ 18 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഈ മേഖലയിൽ ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും മറ്റ് ഐഡന്റിറ്റി സൊല്യൂഷനുകളുടേയും സഹായത്തോടെ കൗമാരക്കാർക്കിടയിലെ സോഷ്യൽ മീഡിയ ദുരുപയോഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധുക്കും’, ദുബായിൽ നടന്ന ഒരു കോൺഫറൻസിൽ മെറ്റയുടെ റീജിയണൽ സെയിൽസ് ഡയറക്ടർ അഷ്‌റഫ് കൊഹൈൽ പറഞ്ഞു.

കുട്ടികൾക്ക് ഓൺലൈനിൽ കാണാവുന്ന കാര്യങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഓൺലൈൻ സേവനങ്ങളുടെ ദൈനംദിന ഉപയോഗത്തിന് സമയപരിധി ഏർപ്പെടുത്തുകയുമാണ് ചൈന ചെയ്തത്. ഇതിനായി സൈബർ സുരക്ഷാ നിയമവും മൈനർ പ്രൊട്ടക്ഷൻ നിയമവും ചൈന നടപ്പാക്കിയിരുന്നു.നെതർലാൻഡ്‌സ് പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ സ്മാർട്ട് ഉപകരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. യുഎഇയിൽ നിലവിൽ പബ്ലിക് സ്കൂളുകളിൽ കുട്ടികൾക്ക് മൊബൈൽ കൊണ്ടുവരാനുള്ള അനുമതി ഇല്ല. സ്വകാര്യ സ്കൂളുകളും മൊബൈൽ ഉപയോഗത്തിന് ശക്തമായ നിയന്ത്രണം നിലനിൽക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top