Posted By Nazia Staff Editor Posted On

Gold price in uae; സ്വർണം വാങ്ങണമെങ്കില്‍ യുഎഇയിലേക്ക് വിട്ടോളൂ: വില വ്യത്യാസം അറിയുമോ, നിരക്ക് കൂപ്പുകുത്തി

Gold price in uae; സ്വർണ വിലയില്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് ഇടിവുണ്ടായെങ്കിലും സമീപ ദിനങ്ങളിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിരക്ക് തുടരുന്നത്. പവന് 360 രൂപ കുറഞ്ഞതോടെ പവന് 54520 എന്ന നിരക്കിലായിരുന്നു കഴിഞ്ഞ ദിവസത്തെ വില്‍പ്പന. ബുധനാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കൂടിയിരുന്നു. ഇതോടെ ഏറെ നാളുകള്‍ക്ക് ശേഷം വില 55000 ത്തിലേക്ക് എത്തുകയും ചെയ്തു.കേരളത്തിലെ വില ഇങ്ങനെ ഉയർന്ന് നില്‍ക്കുകയാണെങ്കിലും യു എ ഇയിലെ സ്ഥിതി നേരെ വ്യത്യസ്തമാണ്. തുടർച്ചയായ ദിനങ്ങളില്‍ രാജ്യത്ത് സ്വർണ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

വെള്ളിയാഴ്ച വൈകുന്നേരം മാത്രം ദുബായില്‍ ഒരു ഗ്രാം സ്വർണത്തിന് 8 ദിർഹത്തോളമാണ് ഇടിഞ്ഞത്. അതായത് പവന് ഇന്ത്യന്‍ രൂപയില്‍ 1458.88 രൂപ.22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 269 ദിർഹം (6,186.86 രൂപ) എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റിന്റെ വില – 223.5 ദിർഹം (5,094.69). കേരളത്തിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന ഭേദപ്പെട്ട വില വ്യത്യാസമാണ് യു എ ഇയുള്ളത്. ഒരു ഗ്രാമിന് കേരളത്തിലെ നിലവിലെ നിരക്ക് 6,815യാണ്. യു എ ഇയിലേതിനേക്കാള്‍ 629 രൂപയുടെ വ്യത്യാസം.

പവന്‍ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സംസ്ഥാനത്തിലേതിനേക്കാള്‍ 5032 രൂപയുടെ കുറവ് യു എ ഇയിലുണ്ട്. അതായത് കേരളത്തില്‍ പത്ത് പവന്‍ സ്വർണം വാങ്ങുമ്പോള്‍ അതേ തുകയ്ക്ക് ഏകദേശം 11 പവനോളം യു എ ഇയില്‍ നിന്നും വാങ്ങിക്കാന്‍ സാധിക്കും. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് സ്വർണ്ണ വില വെള്ളിയാഴ്ച ഔൺസിന് 2,406 ഡോളറായി കുറഞ്ഞു.

ഉയർന്ന വില മുതലെടുത്ത് സ്വർണ നിക്ഷേപ പദ്ധതികളിൽ നിന്ന് നിക്ഷേപകർ ലാഭമെടുത്ത് പിന്മാറിയതാണ് വില ഇടിയാനുള്ള പ്രധാന കാരണം. ഡോളറിന്റെ കുതിപ്പും വില കുറയുന്നതിന് ആക്കം കൂട്ടിയ ഘടകമാണ്. വരും ദിവസങ്ങളിലും വിലയില്‍ ഇടിവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായില്‍ നിന്നും സ്വർണം വാങ്ങുന്നത് ലാഭകരമാണെങ്കിലും വിദേശത്ത് നിന്നും കൊണ്ടുവരാന്‍ കഴിയുന്ന സ്വർണത്തിന് നിയന്ത്രണങ്ങളുണ്ടെന്ന കാര്യം ഉള്‍പ്പടേ ഓർക്കേണ്ടതാണ്. പരിധി കഴിഞ്ഞാല്‍ അധികം വരുന്ന സ്വർണത്തിന് കൃത്യമായ നികുതിയും നല്‍കേണ്ടി വരും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ദുബായിലെ സ്വർണ്ണത്തിന് വില കുറവിന് പുറമെ അതിന്റെ പരിശുദ്ധിയും കൂടുതലുമാണെന്ന ധാരണയും പൊതുവേയുണ്ട്. ദുബായിൽ സ്വർണം വാങ്ങുമ്പോൾ ആഭരണങ്ങളുടെ പരിശുദ്ധിയും ഗുണനിലവാരവും സംബന്ധിച്ച് നിങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ട. ദുബായിൽ വിൽക്കുന്ന ഏതൊരു സ്വർണത്തിന്റെയും പരിശുദ്ധി സർക്കാർ ഏജന്‍സികള്‍ തന്നെ ഉറപ്പ് വരുത്തുന്നു.

ദുബായിലെ നഗരത്തിലുടനീളമുള്ള ജ്വല്ലറികൾ അവർ വിൽക്കുന്ന ഇനങ്ങളിൽ സ്വർണ്ണത്തിന്റെ പരിശുദ്ധി ഹാൾമാർക്കിങ് ഉറപ്പാക്കേണ്ടത് നിർബന്ധമാണ്. അതോടൊപ്പം തന്നെ ഉപഭോക്താവ് ആവശ്യപ്പെടുകയാണെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കുകയും വേണം. എന്നാൽ നിലവില്‍ ഇന്ത്യയിലും സർക്കാർ നിർബന്ധമായി നടപ്പിലാക്കിയ ഹാള്‍മാർക്കിങ്ങിലൂടെ രാജ്യത്ത് വില്‍ക്കുന്ന ഓരോ സ്വർണത്തിന്റെയും പരിശുദ്ധി ഉറപ്പ് വരുത്തുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *