Gold price in uae;യുഎഇയിലാണോ? എങ്കിൽ ഇപ്പോൾ സ്വർണം വാങ്ങല്ലേ, അബദ്ധമായിപ്പോകും; വരാനിരിക്കുന്നത് വൻ വിലയിടിവ്
Gold price in uae: ഇന്ത്യയിൽ സ്വർണ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ യുഎഇയിൽ നിന്നും സ്വർണം വാങ്ങുന്ന പതിവ് പൊതുവെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഉണ്ട്. എന്നാൽ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസമൊന്നും നിലവിൽ യുഎഇയിലും ഇല്ല. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് യുഎഇയിൽ വില 2358 ദിർഹമാണ്, അതായത് 53,959 രൂപ. കേരളത്തിൽ ഇന്ന് ഒരു പവന് വില 56,960 രൂപയാണ്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
എന്ന് വെച്ച് സ്വർണം എന്ന മോഹം മാറ്റി വെയ്ക്കേണ്ടതില്ല കേട്ടോ, വരും ദിവസങ്ങളിൽ അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കിൽ കൂടുതൽ ഇളവ് വരുത്തുന്നതോടെ സ്വർണ വില കുത്തനെ കുറയുമെന്നാണ് വിദഗ്ധർ പറയുന്നത്. വിശദമായി തന്നെ അറിയാം
ഈ വർഷം ഇതുവരെ സ്വർണ വിലയിൽ 20 ശതമാനത്തിന്റെ വർധനമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 24 കാരറ്റിന് 320 ദിർഹം വരെ വില തൊട്ടു. വെള്ളിയാഴ്ച 24 കാരറ്റ് സ്വർണത്തിന് ഗ്രാമന് 319.50 ദിർഹം ആയിരുന്നു ഗ്രാമിന് വില. നിക്ഷേപകരെ സംബന്ധിച്ച് ഈ വിലക്കയറ്റം സന്തോഷം നൽകുന്നുണ്ടെങ്കിലും സ്വർണം വാങ്ങി സൂക്ഷിക്കാൻ ആലോചിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെ. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 280 ദിർഹത്തിന് മുകളിലെങ്കിൽ അത് വാങ്ങുന്നവരെ സംബന്ധിച്ച് ആശ്വാസകരമായ കണക്കല്ല.
ആഗോള തലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധികളുടേയും പണപ്പെരുപ്പത്തിന്റേയും പശ്ചാത്തലത്തിൽ ആളുകൾ കൂടുതലായി സ്വർണത്തെ സുരക്ഷിത നിക്ഷേപനിലയിൽ ആശ്രയിക്കാറുണ്ട്. ഓഹരി വിപണിയിലെ തിരിച്ചടികളെ മറികടക്കാൻ നിക്ഷേപകർ കൂടുതലായി സ്വർണത്തിലേക്ക് തിരിഞ്ഞപ്പോഴാണ് അടുത്തകാലത്തായി വില വീണ്ടും ഉയർന്നത്. എന്നാൽ ഈ വർഷം അവസാനത്തോടെ സ്വർണ വിലയിൽ കുത്തനെ കുറവുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് കുറച്ചത് വിപണിയിൽ ഇതിനോടകം തന്നെ പ്രകടമായിട്ടുണ്ട്. ബുധനാഴ്ച പലിശനിരക്കിൽ കുറവ് വരുത്തിയപ്പോൾ യുഎഇയിൽ ഒരു ഗ്രാം സ്വർണത്തിന് 285 ദിർഹമായി വില കുറഞ്ഞിരുന്നു.
സാധാരണനിലയിൽ ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന അസ്ഥിരതകൾ ഓഹരിവിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കൂടുൽ സ്വർണം വാങ്ങും. ഇത് വില വർധനയ്ക്ക് കാരണമാകും.എന്നാൽ നിലവിൽ വിപരീതമാണ് ട്രെന്റ്ഡ്. ഓഹരി വിപണി സ്ഥിരതപുലർത്തി തുടങ്ങിയതോടെ നിക്ഷേപകർ സ്വർണത്തിൽ നിക്ഷേപിക്കുന്നത് കുറയുകയാണ്. ഇതാണ് സ്വർണത്തിന്റെ വില കുറയുന്നതിലേക്ക് നയിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഈ വർഷം അവസാനത്തോടെ സ്വർണം ഔൺസിന് വില 2,700 ഡോളറിന് മുകളിലായിരിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതായത് ഗ്രാമിന് 330 ദിർഹത്തിന് മുകളിൽ.
അതേസമയം നിലവിലെ ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണവില ഗണ്യമായി ഉയരുമെന്നാണ് പ്രമുഖ ബാങ്കുകളും ബ്രോക്കറേജുകളും പ്രതീക്ഷിക്കുന്നതെന്ന് പറയുകയാണ് അബുദാബിയിലെ ഇൻവെസ്റ്റ്‌മെൻ്റ് മാനേജരായ സുബൈർ ഷക്കീൽ. വിലക്കുറവ് ഉണ്ടാകുമ്പോൾ അത് പെട്ടെന്നായിരിക്കും സംഭവിക്കുക. അതേസമയം ഹ്രസ്വകാലത്തേക്ക് ഇത്തരത്തിൽ വിലയിൽ ഏറ്റക്കുറച്ചിലിലുകൾ സംഭവിക്കുമെങ്കിലും ദീർഘകാല നിക്ഷേപം എന്ന നിലയ്ക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വില കുറയാൻ ഇനി എത്രനാൾ കാത്തിരിക്കണം?
വില കുറയുമെങ്കിലും കൃത്യമായി എത്രനാൾ കാത്തിരിക്കണമെന്ന് പ്രവചിക്കുക എളുപ്പമല്ലെന്നതാണ് വസ്തുത. എന്നിരുന്നാലും സ്വർണം വാങ്ങുകയാണ് ലക്ഷ്യമെങ്കിൽ ഈ വർഷം അവസാനം വരെ കാത്തിരിക്കുന്നതാണ് ഉത്തമം. അതേസമയം കൈയ്യിലുള്ള സ്വർണം വിൽക്കാനാണ് നിങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെങ്കിൽ കുറച്ച് ആഴ്ച കൂടി കാത്തിരിക്കാം. കാരണം വില ഗണ്യമായി കുറയുന്നതിന് മുൻപ് വില കുത്തനെ ഉയരാനുള്ള സാഹചര്യവും ഉണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കിൽ കാത്തിരുന്നാൽ ലാഭം ഇരട്ടിയാക്കാം.
Comments (0)