Golden visa for content writers; ഈ അവസരം വിട്ടുകളയരുത്!!!ദുബായിൽ വൻ അവസരം; നിങ്ങൾക്ക് ആഡംബരമായി ജീവിക്കാം, ഗോൾഡൻ വിസയും ലഭിക്കും, ചെയ്യേണ്ടത് ഇത്ര മാത്രം

Golden visa for content ദുബായ്: കണ്ടന്റ് ക്രിയേറ്റർ, പോഡ്‌കാസ്റ്റർ, വീഡിയോ നിർമാതാക്കൾ തുടങ്ങിയവർക്ക് ദുബായിൽ അത്യാഡംബര ജീവിതം നയിക്കാൻ സുവർണാവസരം. ദുബായിലെ ക്രിയേറ്റേഴ്‌സ് എച്ച്ക്യു എന്ന പുതിയ സംരംഭത്തിലൂടെ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാരെ കൂടി ഉൾപ്പെടുത്തി ഗോൾഡൻ വിസ പ്രോഗ്രാം യുഎഇ വിപുലീകരിച്ചിരിക്കുകയാണ്. യുഎഇയിൽ താമസിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് പുതിയ അവസരങ്ങൾ വാഗ്ദാനം ചെയ്യാനായി രൂപീകരിച്ചതാണ് പുതിയ പദ്ധതി.

സ്ഥലം മാറ്റം, നൂറുകണക്കിന് വർക്ക്‌ഷോപ്പുകൾ നടത്താനുള്ള അവസരം മുതൽ ഗോൾഡൻ വിസ വരെ കണ്ടന്റ് ക്രിയേറ്റർമാർക്ക് ലഭിക്കും. വരും വർഷത്തിൽ 10,000ത്തോളം പുതിയ ഇൻഫ്ലുവൻസർമാരെ യുഎഇയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ പദ്ധതി സൃഷ്‌ടിച്ചിരിക്കുന്നത്.

ദുബായിലെ നികുതി രഹിത സംവിധാനവും ഉയർന്ന നിലവാരമുള്ള ജീവിതശൈലിയും ആഗോള തലത്തിലുള്ള ജനങ്ങളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ഇതിനൊപ്പം പുതിയ ആനുകൂല്യങ്ങൾ കൂടി നൽകുന്നതിലൂടെ രാജ്യത്തിലേക്കെത്തുന്നവരുടെ എണ്ണം ഇനിയും കൂടും. വർഷത്തിൽ 300 വർക്ക്‌ഷോപ്പുകളും ഇവന്റുകളുമാണ് പദ്ധതിയുടെ ഭാഗമായി നടത്താൻ പോകുന്നത്. ലോകസമ്പദ് വ്യവസ്ഥയിൽ കണ്ടന്റ് ക്രിയേറ്റർമാർ വഹിക്കുന്ന പങ്ക് വളരെ വലുതായതിനാലാണ് രാജ്യത്തിന്റെ പുതിയ നീക്കം. ഈ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് ബിസിനസ് സംബന്ധമായ സേവനങ്ങൾ, കമ്പനി രജിസ്‌ട്രേഷൻ തുടങ്ങിയവയെല്ലാം വളരെ എളുപ്പത്തിൽ ലഭിക്കും.

ഗോൾഡൻ വിസ ലഭിച്ചുകഴിഞ്ഞാൽ വിസ പുതുക്കലിന്റെയോ സ്‌പോൺസറുടെയോ ആവശ്യമില്ലാതെ പത്ത് വർഷം യുഎഇയിൽ താമസിക്കാം. ഇത് യുഎഇയിൽ താമസിക്കാൻ കണ്ടന്റ് ക്രിയേറ്റർമാക്ക് പ്രചോദനം നൽകും. മെറ്റാ, ടിക് ടോക്, എക്‌സ്, ട്യൂബ് ഫിൽട്ടർ, ക്രിയേറ്റർ നൗ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും യുഎഇയുടെ പുതിയ പദ്ധതിക്ക് പിന്തുണ നൽകുന്നുണ്ട്. ജനുവരി 11 മുതൽ 13 വരെ നടന്ന 1 ബില്യൺ ഫോളോവേഴ്‌സ് ഉച്ചകോടിയുടെ മൂന്നാം പതിപ്പിലാണ് ക്രിയേറ്റർമാരെ ആകർഷിക്കുന്നതിനായുള്ള പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top