Posted By Ansa Staff Editor Posted On

Gulfood; ഗൾഫുഡ് 2025 ആരംഭിച്ചു: ഒപ്പം സൗജന്യ ബസ് ഷട്ടിലുകൾ

ഇന്ന് മുതൽ ഫെബ്രുവരി 21 വരെ ദുബായിൽ നടക്കുന്ന ഗൾഫുഡ് 2025 സന്ദർശകർക്കായി 4,400 അധിക പാർക്കിംഗ് സ്ഥലങ്ങൾ ഒരുക്കിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

ജാഫിലിയയിലും അൽ കിഫാഫിലും സബീലിനെ കൂടാതെ ദുബായ് മാളിലെയും അൽ വാസൽ ക്ലബ്ബിലെയും പരിപാടിയിലുടനീളം കൂടുതൽ പാർക്കിംഗ് സ്ഥലങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് അതോറിറ്റി പറഞ്ഞു. ഗൾഫുഡ് വേദിയായ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലേക്ക് മെട്രോയിൽ പോകാം, പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് സൗജന്യ ബസ് ഷട്ടിലുകളും പ്രവർത്തിക്കുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *