Posted By Nazia Staff Editor Posted On

Hajj-ummraha visa;ഹജ്ജ്, ഉംറ സേവനങ്ങൾക്കുള്ള താത്കാലിക തൊഴിൽ വിസകളുടെ കാലാവധി നീട്ടി;പുതിയ മാറ്റങ്ങൾ ഇങ്ങനെ

Hajj-ummraha visa;മക്ക ∙ ഹജ് സേവനങ്ങൾക്കുള്ള താൽക്കാലിക സേവന  വീസ കാലാവധി 160 ദിവസമാക്കി സൗദി വർധിപ്പിച്ചു. നേരത്തെ 90 ദിവസമായിരുന്നു. ഹജ് തീർഥാടകർക്ക് ആവശ്യമായ സേവനം ചെയ്യാൻ എത്തുന്നവരെയാണ് ഈ വീസയിൽ കൊണ്ടുവരിക. മുന്നൊരുക്കത്തിന് ഫെബ്രുവരി 14ന് എത്തുന്ന ഇവർക്ക് ജൂലൈ 25 വരെ സൗദിയിൽ തുടരാം. 

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

സീസണൽ സേവന വീസ എന്നറിയപ്പെട്ടിരുന്ന സേവന വീസയുടെ പേര് ഹജ്, ഉംറ സേവനങ്ങൾക്കുള്ള താൽക്കാലിക വർക്ക് വീസ എന്നാക്കി പുനർനാമകരണം ചെയ്തു.  പുതിയ പരിഷ്കാരം ഹാജിമാർക്ക് മെച്ചപ്പെട്ട സേവനം നൽകാൻ സൗകര്യമൊരുക്കും. ഇരു കക്ഷികൾക്കും ഒപ്പിട്ട തൊഴിൽ കരാർ നൽകണമെന്നും നിബന്ധനയുണ്ട്. സൗദി എംബസികൾ, കോൺസുലേറ്റുകൾ എന്നിവ വഴി വീസ ലഭിക്കുന്നതിന് മെഡിക്കൽ ഇൻഷുറൻസും നിർബന്ധമാക്കി. 

English Summary:

Saudi Arabia Updates Regulations for Temporary Work Visas for Hajj and Umrah Services

Comments (0)

Leave a Reply

Your email address will not be published. Required fields are marked *