Air taxi in dubai;ഇനി ദുബായ് പഴയ ദുബായ് അല്ല!! വെറും അരമണിക്കൂർ മതി അബുദാബിയിൽ നിന്ന് ദുബായിലെത്താൻ : കാലം മാറി മക്കളെ!!

Air taxi in dubai; അടിസ്ഥാനസൗകര്യവികസനത്തിൽ അതിവേഗം കുതിക്കുന്ന രാജ്യമാണ് യു.എ.ഇ. കരയും കടലും ആകാശവുമെല്ലാം ആ വികസനക്കുതിപ്പിന്റെ വേദികളാണ്. ലോകരാജ്യങ്ങൾ മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നവീന യാത്രാസങ്കേതത്തെ ആദ്യംതന്നെ അബുദാബിയിലേക്ക് എത്തിക്കാനുള്ള പദ്ധതികളാണ് ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. 2025-ഓടെ അബുദാബിയുടെ ആകാശത്തിൽ കുഞ്ഞൻ ടാക്സികൾ സർവീസ് നടത്തുമെന്ന പ്രഖ്യാപനമാണ് വ്യോമയാനമേഖലയിലെ ഏറ്റവുംപുതിയ വാർത്ത.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

തിരക്കുള്ളവർക്ക് 300 മുതൽ 350 ദിർഹം നിരക്കിൽ അബുദാബിയുടെ ആകാശത്തിലൂടെ ചെറുവിമാന ടാക്സികളിൽ യാത്രചെയ്യാനാകും. ലാൻഡിങ്ങിനും ടേക് ഓഫിനും കാര്യമായ സ്ഥലമോ സമയമോ ആവശ്യമില്ലെന്നതാണ് എയർടാക്സികളുടെ പ്രത്യേകത. നിന്നനിൽപ്പിൽ കുത്തനെ ഉയരാനുള്ള സാങ്കേതികതയാണ് ഇതിനുണ്ടാകുക. ഇലക്ട്രിക് സംവിധാനത്തിൽ ഉയരുന്ന ഈ ചെറുവിമാനങ്ങളിൽ അരമണിക്കൂർകൊണ്ട് അബുദാബിയിൽനിന്ന് ദുബായിലേക്ക് എത്തിച്ചേരാം. അബുദാബിയുടെ വിവിധ ഭാഗങ്ങളിലേക്ക് അതിലുംകുറഞ്ഞ സമയത്തിലും എത്തിച്ചേരാനാകും. മറ്റുവാഹനങ്ങൾക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ‘ലാൻഡിങ് ടേക്ക് ഓഫ്’ കേന്ദ്രങ്ങൾ സജ്ജീകരിക്കും. ഇത് യാത്രികർക്ക് എളുപ്പത്തിലുള്ള വന്നുപോക്കിന് സഹായകരമാകും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

പൈലറ്റും നാലുയാത്രികരുമടക്കം അഞ്ചുപേർക്ക് യാത്രചെയ്യാനാകുംവിധത്തിലാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. മണിക്കൂറിൽ 160 മുതൽ 241 കിലോമീറ്റർവരെ വേഗം കൈവരിക്കാൻ ഇതിനുസാധിക്കും. ഏറ്റവുമുയർന്ന സുരക്ഷാനിലവാരം പുലർത്തുന്നതാണ് ഈ ഇലക്ട്രിക് എയർ ടാക്സികളെന്ന പ്രത്യേകതയുമുണ്ട്. പരമ്പരാഗത ഹെലികോപ്റ്റർ പ്രവർത്തനരീതിയിൽനിന്ന് തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഇത് പ്രവർത്തിക്കുക. പൂർണമായും വൈദ്യുതോർജത്തിൽ പ്രവർത്തിക്കുന്ന ഒരു ഡസൻ പ്രൊപ്പല്ലറുകളാണ് ഇതിന് കരുത്തേകുക. എയർടാക്സി രാജ്യത്ത് പൂർണതോതിൽ സജീവമാകുന്നതോടെ നിലവിലെ ടാക്സിനിരക്കിൽത്തന്നെ സർവീസ് നടത്താനാകുമെന്ന പ്രതീക്ഷയാണ് കമ്പനിക്കുള്ളത്. 2026-ഓടെ ദുബായ് നഗരത്തിലും എയർടാക്സി സർവീസുകൾ ആരംഭിക്കുമെന്ന അറിയിപ്പുണ്ട്.യു.എ.ഇ. വിനോദസഞ്ചാരമേഖലയിലും ബിസിനസ് രംഗങ്ങളിലും വലിയ കുതിച്ചുചാട്ടത്തിനാണ് എയർ ടാക്സി പദ്ധതി കാരണമാകുക. രാജ്യത്തിന്റെ തന്ത്രപ്രധാന ഇടങ്ങളെയെല്ലാം ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാകും ഇതിന്റെ സർവീസ്. പ്രധാന കച്ചവടകേന്ദ്രങ്ങൾ, മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലേക്കെല്ലാം എയർടാക്സിയിൽ എത്തിച്ചേരാനാകും.

ഒപ്പം, എയർടാക്സി യാത്രയും പുതിയ വിനോദസങ്കേതമായിമാറുകയും ചെയ്യും. പ്രാരംഭഘട്ടത്തിൽ ടിക്കറ്റ് നിരക്ക് ഉയരുമെങ്കിലും കൃത്യമായ വീക്ഷണത്തോടെയുള്ള എയർടാക്സി സംവിധാനം കാലതാമസമില്ലാതെ എല്ലാതരം ആളുകൾക്കും ഉപയോഗപ്പെടുത്താൻ പറ്റുംവിധത്തിലുള്ളതാകും.കാലിഫോർണിയൻ എയർടാക്സി കമ്പനിയായ ആർച്ചർ ഏവിയേഷനാണ് വിപ്ലവകരമായ ഈ പ്രഖ്യാപനം നടത്തിരിക്കുന്നത്. റോഡിലെ തിരക്കൊന്നും സമീപഭാവിയിൽ ആളുകൾക്കൊരു ബുദ്ധിമുട്ടല്ലാതായി മാറുമെങ്കിലും അബുദാബി ദുബായ് യാത്രയ്ക്ക് 800 ദിർഹം ടിക്കറ്റ് നിരക്ക് നൽകേണ്ടിവരും. യു.എസ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ലൈസൻസ് ലഭിക്കുന്നതോടെ പദ്ധതി നിലവിൽവരുമെന്ന് ആർച്ചർ ഏവിയേഷൻ വ്യക്തമാക്കുന്നു.യു.എ.ഇ.യുടെ നിരത്തുകളിൽ ടാക്സികാറുകൾ ഇന്ന് ആർക്കും കൗതുകക്കാഴ്ചയല്ല. അതുപോലെത്തന്നെ ആകാശത്ത് പാറിപ്പറക്കുന്ന ചെറുവിമാനങ്ങളും ഇനി സ്ഥിരംകാഴ്ചയായി മാറുമെന്ന് പ്രതീക്ഷിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version