യുഎഇയിൽ കിഴക്കൻ മേഖലകളിൽ കനത്ത മഴ
രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഇന്നലെയും കനത്ത മഴ ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയെത്തിയ മഴ രാത്രി എട്ടുമണിവരെ തുടർന്നു. റാസൽഖൈമയിലെ വാദി ഖാലിയയിൽ ഉച്ചക്ക് 12.45ഓടെയാണ് നേരിയ തോതിൽ മഴ ചെയ്തത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
മഴയുടെ വിഡിയോ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്. കിഴക്കൻ തീരമേഖലയിൽ മഴമേഘങ്ങൾ രൂപപ്പെടുന്നതായി എൻ.സി.എം പുറത്തിറക്കിയ മുന്നറിയിപ്പ് സൂചിപ്പിക്കുന്നു.
ബുധനാഴ്ച അൽ ഐനിന്റെ കിഴക്കൻ മേഖലകളിൽ വൈകുന്നേരത്തോടെ മഴ ലഭിക്കുമെന്ന് എൻ.സി.എം ഉദ്യോഗസ്ഥൻ ഡോ. അഹമ്മദ് ഹബീബ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, റാസൽ ഖൈമയിലെ ജൈസ് മലനിരകളിൽ താപനില 18.1 ഡിഗ്രിയിലേക്ക് താഴ്ന്നു. യു.എ.ഇയിലുടനീളം ബുധനാഴ്ച പകൽ നേരിയ മഴ പ്രതീക്ഷിക്കാമെന്നാണ് എൻ.സി.എമ്മിന്റെ പ്രവചനം.
Comments (0)