Posted By Ansa Staff Editor Posted On

ദുബൈ-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം: കാരണം ഇതാണ്

സ്‌കൂളുകൾ തുറന്നതോടെ ദുബൈ-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സ്കൂൾ തുറന്നതും റോഡിലെ നിര്മാണപ്രവർത്തനങ്ങളുമാണ് കാരണമായി ചൂണ്ടികാട്ടുന്നത്. ദുബായ്-ഷാർജ വാഹനയാത്രികർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുദ്ധിമുട്ട് നേരിടുകയാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

രാവിലെ 6 മണി മുതൽ തിരക്ക് ആരംഭിക്കുന്നതിനാൽ , പല ഡ്രൈവർമാർക്കും മണിക്കൂറുകളോളം റോഡുകളിൽ കാത്തുനിൽകേണ്ടി വരുന്നു.അൽ ഇത്തിഹാദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ബെയ്റൂട്ട് സ്ട്രീറ്റ് തുടങ്ങിയ റോഡുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. അധ്യയന വർഷം പുരോഗമിക്കുന്നതിനനുസരിച്ച് ഗതാഗതം സുഗമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി യാത്രക്കാർ അഭിപ്രായപ്പെട്ടു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *