അരമണിക്കൂർ കൊണ്ട് അബുദാബിയിൽനിന്ന് ദുബായിലും തിരിച്ചും എത്താൻ സാധിക്കുന്ന ഹൈ സ്പീഡ് റെയിൽ ആദ്യഘട്ട സർവീസ് 2030ഓടെ ആരംഭിക്കും. ഇത്തിഹാദ് റെയിലിനു പുറമെ യുഎഇ അതിവേഗ റെയിലും ആരംഭിക്കുകയാണ്.അതിവേഗ റെയിൽപാതയുടെ നിർമ്മാണം 4 ഘട്ടങ്ങളായാണ് പൂർത്തീകരിക്കുക. അബുദാബിയിൽനിന്ന് ദുബായിലേക്കാണ് ആദ്യ ഘട്ടം.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഇതിന്റെ നിർമ്മാണം ആറ് വർഷം കൊണ്ട് പൂർത്തിയാകും. അബുദാബി നഗരത്തിനുള്ളിലെ ഇൻ-സിറ്റി റെയിൽവേ ശൃംഖലയുടെ വികസനമാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിൽ അബുദാബിയെയും അൽ-ഐനെയും ബന്ധിപ്പിക്കും. ദുബായിയെയും ഷാർജയെയും ബന്ധിപ്പിക്കുന്നതാണ് നാലാം ഘട്ടം. പിന്നീട് യുഎഇയിലെ മറ്റു 4 എമിറേറ്റുകളെയും അതിവേഗ പാതയിൽ ബന്ധിപ്പിക്കും. പദ്ധതി പൂർണമാകുന്നതോടെ യുഎഇയുടെ എല്ലാ എമിറേറ്റുകളിലേക്കും ദുബായിൽനിന്ന് അര മണിക്കൂറിനകം എത്തുവാൻ സാധിക്കും.