കഴിഞ്ഞ 10 വർഷത്തിനിടെ അബുദാബിയിൽ ഏറ്റവും ഉയർന്ന വാടക നിരക്ക്. പ്രോപ്പർട്ടി വിലയേക്കാൾ വേഗത്തിൽ വാടക ഉയർന്നതായി വ്യവസായ എക്‌സിക്യൂട്ടീവുകൾ വ്യക്തമാക്കിയാതായി റിപ്പോർട്ട് ഉണ്ട്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വർധനവിനാണ് യുഎഇ സാക്ഷ്യം വഹിക്കുന്നതെന്ന റിപ്പോർട്ടുകൾ ഖലീജ് ടൈംസിലടക്കം വന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe
സാദിയാത്ത് ദ്വീപ്, യാസ് ദ്വീപ് തുടങ്ങിയ പ്രധാന പ്രദേശങ്ങളിലാണ് ഉയർന്ന വാടക നിരക്ക്. വാടക വിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് വില്ലകളുള്ള വാടക 10 ശതമാനമായും അപ്പാർട്ട്മെന്റുകളുടെ വാടക 16 ശതമാനമായും ഉയർന്നു. സാദിയാത്ത് ദ്വീപിലെ വില്ലകൾക്ക് 14 ശതമാനവും യാസ് ഏക്കറിന് 13 ശതമാനവും അൽ റീഫ് വില്ലകൾക്ക് 8 ശതമാനവും വാടക വർധിച്ചു.
സിബിആർഇ ഡാറ്റ അനുസരിച്ച്, 2024 രണ്ടാം പാദത്തിൽ അബുദാബിയുടെ ശരാശരി അപ്പാർട്ട്‌മെന്റ് വാടക 6.6 ശതമാനം വർദ്ധിച്ചു. അബുദാബിയിലെ ശരാശരി വാർഷിക അപ്പാർട്ട്‌മെന്റും വില്ല വാടകയും യഥാക്രമം 66,375 ദിർഹവും 166,261 ദിർഹവുമാണ്.