Home loans in uae;ഇനി
ദുബൈ:യു.എ.ഇ പൗരന്മാർക്കുള്ള ഭവന വായ്പാ ആവശ്യകതകൾ വെട്ടിക്കുറച്ചു. അനുമതി ആവശ്യമുള്ള രേഖകളുടെ എണ്ണം 10ൽ നിന്ന് രണ്ടായി കുറയ്ക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്ബിൻ റാഷിദ് അറിയിച്ചു.
ഇന്നലെ പ്രഖ്യാപിച്ച സർക്കാരിന്റെ പുതിയ പ്രൊജക്ടിൽ യു.എ.ഇ എമിറേറ്റുകൾക്ക് ഭവനവായ്പ അപേക്ഷകൾ എളുപ്പമാക്കും. നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിക്കുകയും കുറയ്ക്കുകയും ചെയ്യുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
11 സ്ഥാപനങ്ങൾക്ക് പകരം അപേക്ഷകർ ഒന്നിനെ മാത്രമേ കൈകാര്യം ചെയ്യാവൂ. പൗരന്മാർക്ക് 1.68 ബില്യൻ ദിർഹം വിലമതിക്കുന്ന ഭവന നിർമാണത്തിനുള്ള അംഗീകാരവും യു.എ.ഇ വൈസ് പ്രസിഡന്റ് പ്രഖ്യാപിച്ചു.ശൈഖ് സായിദ് ഹൗസിങ് പ്രോഗ്രാമിന് കീഴിൽ അനുവദിച്ച ഈ തുക പൗരന്മാർക്കാകെ 2,160 വീടുകൾക്ക് പരിരക്ഷ നൽകും.