Ramadan health tips;റമദാനിൽ ഉപവാസം അനുഷ്ഠിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ലളിതവും സ്വാഭാവികവുമായ മാർഗമാണെന്ന് ആസ്റ്റർ ക്ലിനിക് മുതീനയിലെ സ്പെഷ്യലിസ്റ്റ് എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റുമായ ഡോ. അരവിന്ദ് ഗദ്ദമീദി ഗൾഫ് ന്യൂസിനോട് സംസാരിക്കവേ വിശദീകരിച്ചു.

ഇത് രക്തത്തിലെ ഇൻസുലിന്റെ അളവ് വർദ്ധിപ്പിക്കുന്നു. കൂടാതെ, കുറഞ്ഞ കലോറിയുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാതെ തന്നെ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പ്രമേഹം നിയന്ത്രിക്കാൻ ശരീരഭാരം കുറയ്ക്കേണ്ടത് പ്രധാനമാണ്. അതേസയം, പ്രമേഹരോഗികളിൽ സാധാരണമായി കാണപ്പെടുന്ന കരളിലെ കൊഴുപ്പ് കുറയ്ക്കാൻ ഉപവാസം സഹായിക്കുമെന്നതിനാൽ കരളിന്റെ ആരോഗ്യത്തെയും ഇത് സംരക്ഷിക്കുന്നു.
പല പ്രമേഹരോഗികൾക്കും ഉപവാസം അനുഷ്ഠിക്കുന്നത് സുരക്ഷിതമാണ്, എന്നാൽ ഇൻസുലിൻ അല്ലെങ്കിൽ പ്രമേഹ ഗുളികകൾ കഴിക്കുന്നവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ഒഴിവാക്കാൻ ഒരു ഡോക്ടറെ സമീപിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. “കടുത്ത പ്രമേഹം, വൃക്ക രോഗികൾ, അല്ലെങ്കിൽ പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നവരെല്ലാം തന്നെ ഉപവാസം ഒഴിവാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
ഒരു പഠനത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, “ഈ ഗുണങ്ങൾ ലഭിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇഫ്താറിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങൾക്ക് പകരം പച്ചക്കറികൾ, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ സ്രോതസ്സുകൾ തുടങ്ങിയ ഭക്ഷണം കഴിക്കുക. റമദാനിനു ശേഷവും കൃത്യമായ ഒരു ദിനചര്യ പാലിക്കുകയും ദിവസവും 10-12 മണിക്കൂർ ഇടവേളയിൽ ഭക്ഷണം കഴിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ശരീരത്തിലുള്ള രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
എന്ത് ഭക്ഷണം എങ്ങനെ കഴിക്കണം എന്നതിലൂടെ മാത്രമല്ല എപ്പോൾ ഭക്ഷണം കഴിക്കുന്നു എന്നതും ഒരു പ്രധാന വിഷയമാണ്. നിശ്ചിത സമയങ്ങളിൽ മാത്രം ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സഹായിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
