How to apply for amend birth certificate:അബൂദബി: ഗള്‍ഫില്‍ സെറ്റില്‍ഡ് ആയ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ഒന്നാണ് രേഖകള്‍ ശരിയാക്കുകയെന്നത്. ഇതില്‍ തന്നെ ഏറ്റവും റിസ്കുള്ള കാര്യമാണ് ജനനസര്‍ട്ടിഫിക്കറ്റ് ശരിയാക്കുന്നത്. വളരെ ഈസിയാണെങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ അറിയാത്തതാണ് ഇത് വളരെ റിസ്കായി തോനുന്നത്. അബൂദബി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ യു.എ.ഇയിലുടനീളമുള്ള സര്‍ക്കാര്‍ ഒഫീഷ്യല്‍സുകള്‍ ഈ പ്രക്രിയ ലളിതമാക്കാന്‍ പ്രവര്‍ത്തിക്കുന്നു. അപേക്ഷാ പ്രക്രിയ, ആവശ്യമായ ഡോക്യുമെന്റുകള്‍, വരുത്താവുന്ന മാറ്റങ്ങള്‍, ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയെ കുറിച്ചുള്ള വിവരണങ്ങള്‍ ഇതാ:
ആദ്യമായി അറിയേണ്ടത്, അബൂദബിയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഏകജാലക പ്ലാറ്റ്ഫോമായ Tammല്‍ നിങ്ങള്‍ക്ക് ഡിജിറ്റല്‍ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം എന്നതാണ്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
Tamm ല്‍ പുതിയ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുക
(Apply for new birth certificate in Tamm)
ആദ്യം https://www.tamm.abudhabi/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tamm സേവനങ്ങളില്‍ നിങ്ങള്‍ ക്ലിക്കുചെയ്താല്‍ പിന്നീട് ചെയ്യേണ്ടത് ദേശം/ പൗരത്വം എന്നിവ സെലക്ട് ചെയ്യലാണ്. UAE ഐ.ഡി വച്ചാണ് ഇത് ലോഗിന്‍ ചെയ്ത് കയറേണ്ടത്. സൈഡ് മെനുവിലെ തിരിച്ചറിയല്‍ രേഖകളിലേക്ക് നാവിഗേറ്റ് ചെയ്യുക. അപ്പോള്‍ issue a newborn digital birth certificate എന്ന് കാണാം.
ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിന്, അപേക്ഷകന് മാതാപിതാക്കളില്‍ ഒരാളായിരിക്കണം അല്ലെങ്കില്‍ പ്രത്യേകിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പ്രത്യേക അധികാരപത്രം ഉണ്ടായിരിക്കണം.
അപേക്ഷിക്കാന്‍ താഴെയുള്ള മൂന്ന് രേഖകളാണ് വേണ്ടത്.
▶️മാതാപിതാക്കളുടെ എമിറേറ്റ്സ് ഐഡി
▶️ വിവാഹ കരാര്‍
▶️ മാതാപിതാക്കളുടെ (രണ്ട് പേരുടെയും) പാസ്പോര്‍ട്ട്
‘start service’ എന്നതില്‍ ക്ലിക്ക് ചെയ്ത് UAE പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. നിങ്ങള്‍ ഇതിനകം ആരോഗ്യ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ individual user ഓപ്ഷന് തിരഞ്ഞെടുത്ത് രജിസ്റ്റര്‍ ചെയ്യണം. ഇതോടെ നിങ്ങളുടെ UAE പാസ് അക്കൗണ്ടില്‍ നിന്ന് നിങ്ങളുടെ പ്രൊഫൈല്‍ വിശദാംശങ്ങള്‍ ഓട്ടോമാറ്റിക് ആയി ഫില്‍ ആകും.
അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ പേയ്മെന്റായി 50 ദിര്‍ഹം അടയ്ക്കണം. തുടര്‍ന്ന് ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍
(replacement of digital birth certificate)
ജനന സര്‍ട്ടിഫിക്കറ്റ് മാറ്റാണോ നഷ്ടമായത് തിരിച്ചുകിട്ടാനോ തെറ്റുകള്‍ തിരുത്താനോ ഇത്തരത്തില്‍ ഓണ്‍ലൈനായി അപ്ലൈ ചെയ്യാവുന്നതാണ്. മാതാപിതാക്കളുടെ എമിറേറ്റ്സ് ഐഡി, മാതാപിതാക്കളുടെ പാസ്പോര്‍ട്ട്, കുട്ടിയുടെ പാസ്പോര്‍ട്ട് എന്നിവയാണ് ഇതിന് ആവശ്യമായ രേഖകള്‍.
ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതുണ്ട്. അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച ശേഷം 50 ദിര്‍ഹം ഫീസും നല്‍കണം. ഇതും ഒരു പ്രവര്‍ത്തിദിനം കൊണ്ട് ലഭിക്കുന്നതാണ്.