Posted By Nazia Staff Editor Posted On

How To Apply For Entry Permit;ആറു മാസം കഴിഞ്ഞ് യുഎഇ വിസ കാന്‍സലായാല്‍ പുതിയ വിസ എങ്ങനെ എടുക്കാം?

How To Apply For Entry Permit; ദുബായ്: യുഎഇയില്‍ താമസിക്കുന്ന ഭൂരിഭാഗം പ്രവാസികളും ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി പതിവായി യാത്ര ചെയ്യുന്നവരാണ്. ചിലപ്പോള്‍, യുഎഇക്ക് പുറത്തേക്കുള്ള ഈ യാത്രകള്‍ ആറുമാസത്തിലധികം നീളും. അതോടെ അവരുടെ താമസ വിസ കാന്‍സലാവുകയും ചെയ്യും. യുഎഇ റസിഡന്‍സ് വിസയിലുള്ളവര്‍ ഒരു യാത്രയില്‍ ആറ് മാസത്തിലധികമോ അഥവാ 180 ദിവസത്തിലധികമോ എമിറേറ്റ്സിന് പുറത്ത് താമസിച്ചാല്‍, അവരുടെ താമസ വിസ സ്വയമേവ റദ്ദാക്കപ്പെടുമെന്നാണ് നിയമം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

  • ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ICP) വെബ്‌സൈറ്റ് ഫെഡറല്‍ അതോറിറ്റി സന്ദര്‍ശിക്കുക.
  • നിങ്ങള്‍ ICP ഹോംപേജില്‍ എത്തിക്കഴിഞ്ഞാല്‍, ‘യുഎഇക്ക് പുറത്തുള്ള താമസക്കാര്‍’ എന്നത് ക്ലിക്ക് ചെയ്യുക.
  • ‘റെസിഡന്‍സി- Permits for Staying Outside the UAE Over 6 Monthsþ New Request ‘ എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക, – – തുടര്‍ന്ന് ‘Start Service’ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ ഐഡന്റിറ്റി നമ്പര്‍, രാജ്യം, പാസ്പോര്‍ട്ട് വിവരങ്ങള്‍, 6 മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് താമസിക്കാനുള്ള കാരണം എന്നിവ പോലുള്ള നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക.
  • ‘അടുത്തത്’ ക്ലിക്ക് ചെയ്യുക
  • പാസ്പോര്‍ട്ട് കോപ്പി, എമിറേറ്റ്സ് ഐഡി കോപ്പി തുടങ്ങിയ ആവശ്യമായ രേഖകള്‍ അറ്റാച്ചുചെയ്യുക.
  • അപേക്ഷ അവലോകനം ചെയ്യുക.
  • അപേക്ഷാ ഫീസ് അടയ്ക്കുക.

യുഎഇയിലെ പ്രവാസികള്‍ക്ക് ഐസിപിയുടെ അംഗീകാരമുള്ള അടുത്തുള്ള ടൈപ്പിംഗ് സെന്റര്‍ വഴിയും പുതിയ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷിക്കാം:

  • നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കുക.
  • പാസ്‌പോര്‍ട്ട് കോപ്പി, എമിറേറ്റ്‌സ് ഐഡി കോപ്പി തുടങ്ങിയ രേഖകള്‍ സമര്‍പ്പിക്കുക.
  • സേവന ഫീസ് അടയ്ക്കുക.

രാജ്യത്തിന് പുറത്ത് നിന്നാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

  • 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് താമസിച്ചതിനുള്ള കാരണം നല്‍കണം.
  • ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ വിസക്കാര്‍ രാജ്യത്തിന് പുറത്ത് ചെലവഴിക്കുന്ന ഓരോ 30 ദിവസത്തിനും അതില്‍ കുറവിനും 100 ദിര്‍ഹം പിഴ ഈടാക്കും. 180 ദിവസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ച ദുബായിലെ താമസക്കാരനാണെങ്കില്‍, നിങ്ങളുടെ 180 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിച്ചതിന് ശേഷമുള്ള ദിവസങ്ങള്‍ക്ക് മാത്രമേ പണം നല്‍കേണ്ടതുള്ളൂ.
  • അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിങ്ങളുടെ താമസ വിസയുടെ ശേഷിക്കുന്ന കാലയളവ് 30 ദിവസത്തില്‍ കൂടുതലായിരിക്കണം.
  • ഒരു സ്ഥാപനമാണ് സ്‌പോണ്‍സറെങ്കില്‍ അപേക്ഷ വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ സമര്‍പ്പിക്കാവുന്നതാണ്.
  • അപേക്ഷ നിരസിക്കപ്പെട്ടാല്‍ മാത്രമേ ഫൈന്‍ ഫീസ് റീഫണ്ട് ചെയ്യാന്‍ കഴിയൂ.
  • അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍, അംഗീകാര തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ നിങ്ങള്‍ രാജ്യത്ത് പ്രവേശിക്കണം.

അപേക്ഷ ഫീസ്

പുതിയ പെര്‍മിറ്റ് എന്‍ട്രി അപേക്ഷയുടെ ഫീസ് 200 ദിര്‍ഹം ആണ്. ആമിര്‍ സെന്റര്‍ പോലുള്ള കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ വഴി പെര്‍മിറ്റ് അപേക്ഷിച്ചാല്‍ 420 ദിര്‍ഹം വരെ ചെലവ് വരും.
Uae Visa Cancellation Procedure How To Apply For Entry Permit

Comments (0)

Leave a Reply

Your email address will not be published. Required fields are marked *