How to extend entry permit UAE; ദുബായ്: യുഎഇയുടെ വിവിധ എന്‍ട്രി പെര്‍മിറ്റുകളില്‍ രാജ്യത്തെത്തിയ ശേഷം അവസാന നിമിഷം വിസയുടെ കാലാവധി നീട്ടേണ്ട സന്ദര്‍ഭങ്ങള്‍ പൊതുവെ ഉണ്ടാവാറുണ്ട്. ടൂറിസ്റ്റ് വിസകളിലും വിസിറ്റ് വിസകളിലുള്‍ ഉള്‍പ്പെടെ യുഎഇയില്‍ വന്ന ശേഷം അവ 30 ദിവസത്തേക്കോ അതില്‍ കൂടുതലോ സമയത്തേക്ക് പുതുക്കാന്‍ യുഎഇ അവസരം നല്‍കുന്നുണ്ട്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
എന്നാല്‍ വിസയുടെ തരത്തിന് അനുസൃതമായി നീട്ടാവുന്ന കാലയളവില്‍ വ്യത്യാസമുണ്ട്. അതേപോലെ എന്‍ട്രി പെര്‍മിറ്റിന്റെ സ്വഭാവം, നീട്ടേണ്ട കാലാവധി എന്നിവയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ഫീസിലും വ്യത്യാസമുണ്ടാകും.ഉപയോക്താക്കള്‍ക്ക് അവരുടെ എന്‍ട്രി പെര്‍മിറ്റ് നീട്ടുന്നതിന് ഒരു ലളിതമായ ഓണ്‍ലൈന്‍ സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില എന്‍ട്രി പെര്‍മിറ്റുകള്‍ 30 ദിവസത്തേക്കും ചിലത് അതില്‍ കൂടുതല്‍ കാലത്തേക്കും നീട്ടാം. ചിലത് ഒന്നിലധിം തവണ നീട്ടാനും അവസരമുണ്ട്. മൂന്ന് തരത്തിലുള്ള പെര്‍മിറ്റുകളാണ് 30 ദിവസത്തേക്ക് നീട്ടാന്‍ കഴിയുക. വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി പെര്‍മിറ്റ് അഥവാ ടൂറിസ്റ്റ് വിസ, സന്ദര്‍ശന വിസയ്ക്കുള്ള എന്‍ട്രി പെര്‍മിറ്റ്, ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് എന്നിവയാണ് അവ.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
വിനോദസഞ്ചാരത്തിനുള്ള എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് നീട്ടുന്നത് രണ്ടുതവണ ചെയ്യാം. ടൂറിസം കമ്പനികള്‍ വഴി മാത്രമേ ടൂറിസ്റ്റ് വിസ എക്സ്റ്റന്‍ഷന് അപേക്ഷ നല്‍കാന്‍ കഴിയൂ. വിസിറ്റ് വിസയ്ക്കുള്ള എന്‍ട്രി പെര്‍മിറ്റും 30 ദിവസത്തേക്ക് രണ്ടുതവണ നീട്ടാന്‍ കഴിയും. എന്നാല്‍ ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കുള്ള പ്രവേശന പെര്‍മിറ്റ് 30 ദിവസത്തേക്ക് ഒരു തവണ മാത്രമേ നീട്ടാന്‍ കഴിയൂ. ഈ മൂന്ന് തരം എന്‍ട്രി പെര്‍മിറ്റുകളും നീട്ടുന്നതിനുള്ള അപേക്ഷയ്‌ക്കൊപ്പം പാസ്പോര്‍ട്ട് കോപ്പി മാത്രമാണ് ആവശ്യമായി വരുന്ന രേഖകള്‍.
അതേസമയം, മൂന്ന് തരത്തിലുള്ള പെര്‍മിറ്റുകള്‍ 30 ദിവസത്തില്‍ കൂടുതല്‍ നീട്ടാന്‍ കഴിയും. ചികിത്സാര്‍ഥമുള്ള എന്‍ട്രി പെര്‍മിറ്റ്, ജിസിസി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ്, പഠന ആവശ്യങ്ങള്‍ക്കാനുള്ള എന്‍ട്രി പെര്‍മിറ്റ് എന്നിവയാണവ. ചികിത്സയ്ക്കും പഠനത്തിനുമുള്ള എന്‍ട്രി പെര്‍മിറ്റുകള്‍ 90 ദിവസത്തേക്കും ജിസിസി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് 60 ദിവസത്തേക്കുമാണ് നീട്ടാന്‍ കഴിയുക. ഈ മൂന്ന് വിഭാഗങ്ങളും എക്സ്റ്റന്‍ഷന്‍ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് കോപ്പി നല്‍കണം. ചികിത്സയ്ക്കുള്ള എന്‍ട്രി പെര്‍മിറ്റ് നീട്ടാന്‍ 510 ദിര്‍ഹം, ജിസിസി പൗരന്മാരുടെ കൂട്ടാളികള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് നീട്ടാന്‍ 260 ദിര്‍ഹം, പഠിക്കാനുള്ള എന്‍ട്രി പെര്‍മിറ്റ് നീട്ടാന്‍ 610 ദിര്‍ഹം എന്നിങ്ങനെയാണ് ഫീസ്.
എന്നാല്‍ എന്‍ട്രി പെര്‍മിറ്റ് പുതുക്കാന്‍ കഴിയണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അപേക്ഷകന്റെ പാസ്പോര്‍ട്ട് ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ളതായിരിക്കണം എന്നതാണ് അവയില്‍ പ്രധാനം. ഇതിനു പുറമെ, അപേക്ഷിക്കുന്ന വേളയില്‍ പറയുന്ന നിര്‍ദ്ദേശങ്ങളും ആവശ്യകതകളും പാലിക്കണം. അപേക്ഷ സമര്‍പ്പിച്ച് 48 മണിക്കൂറിന് ശേഷം വിസ നീട്ടാനുള്ള അനുമതി ലഭ്യമാവും.