ID Palm smart project; യുഎഇയിൽ പൊതു ഗതാഗതം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!ഇനി നോൾ കാർഡുകൾ വേണ്ട, നിങ്ങളുടെ കൈപ്പത്തി മതി യാത്ര ചെയ്യാൻ; അറിഞ്ഞിരുന്നോ ഈ പുതിയ മാറ്റം?
My ID Palm smart project;ദുബൈ: എമിറേറ്റിൽ നോൽ കാർഡുകൾ ഉപയോഗിച്ചുള്ള യാത്രകൾക്ക് ഇനി അധികം ആയുസ്സുണ്ടാകില്ല. നോൽ കാർഡുകൾക്ക് പകരം നമ്മുടെ കൈപ്പത്തി സ്മാർട്ട് ഗേറ്റിലെ സെൻസറിന് മുകളിൽ കാണിച്ചാൽ മതിയാകും. ഗേറ്റുകൾ താനെ തുറക്കും. കഴിഞ്ഞദിവസം ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ജൈടെക്സ് ഗ്ലോബൽ പ്രദർശന മേളയിലാണ് പുത്തൻ സാങ്കേതികവിദ്യ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അവതരിപ്പിച്ചത്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ആദ്യം നമ്മുടെ നോൽ കാർഡുകൾ തൊട്ടടുത്ത കിയോസ്കിൽ സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. ശേഷം വലത്, ഇടത് കൈകൾ സ്കാൻ ചെയ്ത് ബയോമെട്രിക് സംവിധാനത്തിൽ രേഖപ്പെടുത്തണം. ശേഷം സ്മാർട്ട് ഗേറ്റുകളിലെ പ്രത്യേക സെൻസറിന് മുകളിൽ കൈപ്പത്തി കാണിച്ചാൽ ഗേറ്റുകൾ താനെ തുറക്കപ്പെടും. ‘മൈ ഐഡി പാം’ എന്നാണ് പുതിയ സ്മാർട്ട് പദ്ധതിക്ക് ആർ.ടി.എ പേരുനൽകിയിരിക്കുന്നത്.
News Summary – My ID Palm smart project
Comments (0)