അനധികൃതമായി പടക്കങ്ങൾ വിറ്റാല്‍ വന്‍തുക പിഴയും തടവുശിക്ഷയും. ഒരുലക്ഷം ദിർഹം പിഴയും ഏറ്റവും കുറഞ്ഞത് ഒരുവർഷം വരെ ജയിൽശിക്ഷയും ലഭിക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ്. നല്‍കി. പെരുന്നാൾ ആഘോഷവേളകൾ സുരക്ഷിതമാക്കാൻ എല്ലാവരും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

അനുമതിയില്ലാതെ പടക്കങ്ങൾ ഇറക്കുമതി ചെയ്യാനോ കയറ്റുമതി ചെയ്യാനോ നിർമിക്കാനോ വിൽക്കാനോ പാടില്ലെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊതുസുരക്ഷ ഉറപ്പാക്കുന്നതിന് ബോധവത്കരണ കാംപെയിനും ആരംഭിച്ചിട്ടുണ്ട്. പടക്കങ്ങൾ ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കൾ കുട്ടികളെ പറഞ്ഞുമനസിലാക്കേണ്ടതാണ്.
ശരീരത്തിൽ പൊള്ളലേൽക്കാനും വീടിനു തീപിടിക്കാനും വാഹനങ്ങൾക്കും മറ്റു വസ്തുക്കൾക്കും കേടുപാടുകൾ സംഭവിക്കാനും കാരണമായേക്കും. സാമൂഹികമാധ്യമങ്ങളിലൂടെ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന അനധികൃത പടക്കങ്ങൾ വാങ്ങരുതെന്നും അധികൃതര്‍ കർശന നിർദേശം നല്‍കി.
