വിധികേട്ട ഉടനെ ദേഹാസ്വാസ്ഥ്യം: ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിൽ; റിമാൻഡ് റിപ്പോർട്ട് വിശദാംശങ്ങൾ ചുവടെ

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി ചെമ്മന്നൂർ പ്രതികൂട്ടിൽ തളർന്നു ഇരുന്നു. തുടർന്ന് ബോബിയെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു.

റിമാൻഡിലായ പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം കാക്കനാട് ജയിലിലേക്ക് മാറ്റി. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാകുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുളളത്. ലൈംഗികാതിക്രമം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയ കോടതി, പ്രതി വ്യാപാര പ്രമുഖനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമുളള വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ച് റിമാൻഡ് ചെയ്തത്.

സമ്മതമില്ലാതെ കടന്നുപിടിക്കുകയും, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നതും പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നു. ഒന്നിലധികം തവണ കൈപിടിച്ച് കറക്കി. ദുരുദ്ദേശം വ്യക്തമാകുന്ന രീതിയിൽ പ്രതി സംസാരിച്ചു. പൊലീസിൽ പരാതി കൊടുക്കാൻ വൈകിയെന്ന വാദം നിലനിൽക്കില്ല. അതിനുള്ള കാരണം എന്തെന്ന് പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.

ജാമ്യപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിൽ തെളിവുകളുടെ വിശദാംശങ്ങളിലേക്ക് കോടതി കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി, ജാമ്യത്തിൽ ഇറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന വാദവും അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം അംഗീകരിക്കരുതെന്ന വാദവും അംഗീകരിച്ചു.

https://www.pravasinewsdaily.com/https-dubaivartha-com-109839-prominent-social-worker-in-dubai-k-kumar-died-in-california/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top