Posted By Ansa Staff Editor Posted On

etihad; എത്തിഹാദിന്റെ സുപ്രധാന പ്രഖ്യാപനം ഉടൻ: വിശദാംശങ്ങൾ ചുവടെ

etihad; ഇത്തിഹാദ് എയർവേയ്സ് പുതിയ ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഈ വരുന്ന നവംബർ 25 ന് സുപ്രധാന പ്രഖ്യാപനമുണ്ടാകും. ഇത്തിഹാദ് എയർവേയ്സിന്റെ സർവീസ് പത്ത് പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം. ഒറ്റ ദിവസം പത്ത് സർവീസ് നടത്തും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇത്തിഹാദിന്റെ വളർച്ചയുടെയും ഉപഭോക്തൃ സേവന മികവിനോടുള്ള പ്രതിബദ്ധതയുടെയും തുടർച്ചയായ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. നിലവിൽ 83 സ്ഥലങ്ങളിലേക്കാണ് ഇത്തിഹാദ് സർവീസ് നടത്തുന്നത്. പുതിയ 10 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിലൂടെ എത്തിഹാദിൻ്റെ യാത്ര 93 ആയി ഉയരും. ‘ഞങ്ങളുടെ ഉപഭോക്താക്കളെ ആവേശഭരിതരാക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന പുതിയ ലക്ഷ്യസ്ഥാനങ്ങൾ പ്രഖ്യാപിക്കാൻ ഏറെക്കുറെ തയ്യാറാണ്.

2025-ൽ ഞങ്ങൾ ഇതിനോടകം മൂന്ന് പുതിയ ലക്ഷ്യസ്ഥാനങ്ങൾ അനാച്ഛാദനം ചെയ്തിട്ടുണ്ട് – പ്രാഗ്, വാർസോ, അൽ അലമൈൻ എന്നിവയാണ്. എന്നാൽ ഇപ്പോൾ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു’, ഇത്തിഹാദിൻ്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അൻ്റൊണാൾഡോ നെവെസ് പറഞ്ഞു. “ഒരു ദിവസം 10 പുതിയ ലക്ഷ്യസ്ഥാനങ്ങളുടെ ശ്രദ്ധേയമായ പ്രഖ്യാപനത്തിലൂടെ ഇത്തിഹാദ് അതിൻ്റെ വളർച്ചാ തന്ത്രം ത്വരിതപ്പെടുത്തുകയാണെന്ന്” അദ്ദേഹം കൂട്ടിച്ചേർത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *