അബുദാബി: ടാക്സി വാഹനത്തേക്കാൾ കുറവ് നിരക്കിൽ വെള്ളത്തിലും വായുവിലും സുഖമായി സഞ്ചരിക്കാവുന്ന വാഹനം. യുഎഇയിലെ വരുംകാല ഗതാഗത സൗകര്യത്തെക്കുറിച്ച് അവതരിപ്പിച്ചിരിക്കുകയാണ് റീജന്റ് ക്രാഫ്റ്റ് എന്ന സ്റ്റാർട്ടപ്പിന്റെ സിഇഒയായ ബില്ലി താൽഹീമർ അറിയിച്ചതാണ് ഇക്കാര്യം. പൂർണമായും ഇലക്ട്രിക് ആയ, വിംഗ് ഇൻ ഗ്രൗണ്ട് സംവിധാനത്തിലുള്ള ഈ വാഹനത്തിന് സീഗ്ളൈഡർ എന്നാണ് പേര്.

വാഹനത്തിന്റെ പ്രോട്ടോടൈപ്പ് വൈകാതെ യുഎഇയിലെ ജലത്തിൽ അവതരിപ്പിക്കും. ഈ വർഷം തന്നെ വായുവിലും പരീക്ഷണം നടത്തും. അടുത്ത വർഷം അവസാനമോ 2027ലോ വാഹനം വിതരണം ചെയ്യുമെന്നും ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ ബില്ലി വ്യക്തമാക്കി. പുതിയകാലത്ത് വിമാനങ്ങളോ, ബോട്ടുകളോ നിർമ്മിച്ച അതേ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഗ്ളൈഡർ ഇറങ്ങുക. 180 മൈൽ ദൂരംവരെ സീഗ്ളൈഡർ സർവീസ് നടത്തും. 500 മൈൽ വരെ ദൂരം സർവീസ് നടത്താൻ ഗ്ളൈഡറിന് സാധിക്കും.
12 സീറ്ററാണ് ഗ്ളൈഡറുകൾ. 45 ഡോളറാണ് പ്രതീക്ഷിക്കുന്ന ചാർജ്ജ്. ഫ്ളോട്ട്, ഫോയിൽ, ഫ്ളൈ എന്നിങ്ങനെ മൂന്ന് മോഡുപയോഗിച്ചാണ് ഇതിന്റെ സഞ്ചാരം. വേഗം കുറവായിരിക്കുമ്പോൾ വെള്ളത്തിന് മുകളിൽ നിർത്താനാകും. 180 മൈൽ വേഗത്തിൽ വെള്ളത്തിന് മുകളിൽ പായാൻ ഇതിനാകും. ആറ് ഭൂഖണ്ഡങ്ങളിലായി ഒൻപത് ബില്യൺ ഡോളറിന്റെ ഓർഡർ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ബില്ലി വ്യക്തമാക്കി.