India airport update; നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ശ്രദ്ധക്ക്… വിമാന സര്‍വീസുകളുടെ ശൈത്യകാല ഷെഡ്യൂള്‍ പുറത്തിറക്കി ഈ വിമാനത്താവളം

India airport update; നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള (സിയാല്‍) ശൈത്യകാല വിമാന സര്‍വീസുകളുടെ ഷെഡ്യൂള്‍ പുറത്തിറക്കിയതായി പ്രത്യേക അറിയിപ്പ്. ഒക്ടോബര്‍ 27 മുതല്‍ മാര്‍ച്ച് 29 വരെയുള്ള സമയക്രമത്തിലെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ഇപ്പോള്‍ നിലവിലുള്ള വേനല്‍ക്കാല പട്ടികയില്‍ ആകെ 1,480 സര്‍വീസുകളാണുള്ളത്. പുതിയ പട്ടികയില്‍ ഇത് 1576 പ്രതിവാര സര്‍വീസുകളാവും. രാജ്യാന്തര സെക്ടറില്‍ 26, ആഭ്യന്തര സെക്ടറില്‍ 7 എയര്‍ലൈനുകളാണ് സിയാലില്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്. രാജ്യാന്തര സെക്ടറില്‍ ഏറ്റവുമധികം സര്‍വീസുള്ളത് അബുദാബിയിലേക്കാണ് (67 പ്രതിവാര സര്‍വീസുകള്‍). ദുബായിലേക്ക് 46 സര്‍വീസുകളും ദോഹയിലേക്ക് 31 സര്‍വീസുകളുമാണ് ഉള്ളത്.

രാജ്യാന്തര സെക്ടര്‍
യുഎഇയിലേക്കുള്ള മൊത്തം പ്രതിവാര സര്‍വീസുകള്‍- 134
കൊച്ചി- ബാങ്കോക്ക് പ്രതിവാര സര്‍വീസ് – 15 (തായ് എയര്‍ ഏഷ്യ, തായ് ലയണ്‍ എയര്‍ എന്നീ സര്‍വീസുകള്‍ ഉള്‍പ്പെടെ). വിയറ്റ്ജെറ്റ് വിയറ്റ്നാമിലേക്ക് പ്രതിദിന സര്‍വീസുകള്‍ തുടങ്ങും. രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 51 ഓപ്പറേഷനുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് പട്ടികയില്‍ ഒന്നാമത്. ഇത്തിഹാദ്- 28, എയര്‍ അറേബ്യ അബുദാബി- 28, എയര്‍ ഏഷ്യ- 18, എയര്‍ ഇന്ത്യ- 17, എയര്‍ അറേബ്യ, ആകാശ, എമിറേറ്റ്‌സ്, ഒമാന്‍ എയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് – 14 വീതം എന്നിവരാണ് മറ്റ് പ്രമുഖ എയര്‍ലൈനുകള്‍. തായ് എയര്‍വേസ് ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്കുള്ള പ്രീമിയം സര്‍വീസുകള്‍ ആഴ്ചയില്‍ 5 ദിവസമായി കൂട്ടി.

ആഭ്യന്തര സെക്ടര്‍
ബെംഗളൂരു- 112
മുംബൈ- 75
ഡല്‍ഹി- 63
ചെന്നൈ- 61
ഹൈദരാബാദ് – 52
അഗത്തി – 15
അഹമ്മദാബാദ്, കൊല്‍ക്കത്ത – 14 വീതം
പുണെ- 13
കോഴിക്കോട്, ഗോവ, കണ്ണൂര്‍, തിരുവനന്തപുരം- 7 വീതം
സേലം- 5

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബെംഗളൂരു- 10, ചെന്നൈ- 7, പുണെ- 6, ഹൈദരാബാദ്- 5 എന്നിങ്ങനെ അധികസര്‍വീസ് നടത്തും. അഹമ്മദാബാദിലേക്ക് ആകാശ എയര്‍ പ്രതിദിന അധിക വിമാനസര്‍വീസുകള്‍ നടത്തും. രാജ്യാന്തര- ആഭ്യന്തര മേഖലയില്‍ ആഴ്ചയില്‍ 788 പുറപ്പെടലുകളും 788 ആഗമനങ്ങളുമാണ് ഉണ്ടാവുക.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version