മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബുദാബിയിലേക്ക് മൂന്ന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍ ആയ ഇന്‍ഡിഗോ. കേരളത്തില്‍ നിന്നല്ല സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും മലയാളികള്‍ക്ക് കൂടി പ്രത്യേകിച്ച് മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് കൂടി ഗുണം കിട്ടുന്നതാണ് സര്‍വീസുകള്‍.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
കര്‍ണാടകയിലെ മംഗളൂരു, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് ഒമ്പത് മുതല്‍ ആരംഭിക്കും. ഈ വിമാനം എല്ലാ ദിവസവും സര്‍വീസ് നടത്തും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവാസികള്‍ക്ക് കൂടി ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഈ സര്‍വീസ്.
തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള സര്‍വീസ് ഓഗസ്റ്റ് 11 മുതല്‍ ആഴ്ചയില്‍ നാലെണ്ണം എന്ന കണക്കിലാണ് ആരംഭിക്കുന്നത്. കോയമ്പത്തൂരില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് ഓഗസ്റ്റ് പത്ത് മുതലാണ്. ആഴ്ചയില്‍ മൂന്ന് തവണയാണ് ഈ സര്‍വീസ്.
പുതിയ സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചതോടെ ദക്ഷിണേന്ത്യയിലെ 13 നഗരങ്ങളില്‍ നിന്നായി ആഴ്ചയില്‍ അബുദാബി സെക്ടറിലേക്ക് ഇന്‍ഡിഗോ നടത്തുന്ന സര്‍വീസുകളുടെ എണ്ണം 89 ആയി. ഗ്ലോബല്‍ സെയില്‍സ് ഹെഡ് വിനയ് മല്‍ഹോത്രയാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. നേരത്തെ ബംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്ക് ആഴ്ചയില്‍ ആറ് സര്‍വീസുകള്‍ വീതം ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. ബംഗളൂരുവില്‍ നിന്നുള്ള വിമാനം ഓഗസ്റ്റ് ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്.