മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിലായതിന് പിന്നാലെ ഇന്ന് ജൂലൈ 20 നും നെടുമ്പാശേരിയിൽ നിന്നുള്ള വിമാന സർവീസുകളെ ബാധിച്ചു. ഇൻഡിഗോയുടെ അഞ്ച് വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും ഉച്ചയ്ക്ക് 11.20 നുള്ള മുംബൈ വിമാനവും റദ്ദാക്കിയിട്ടുണ്ട്. വിമാന കമ്പനികളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്, ചെക്ക്-ഇൻ, ബോർഡിങ് പാസ് ഉൾപ്പെടെയുള്ള സേവനങ്ങൾ അവതാളത്തിലായതാണ് റദ്ദാക്കാൻ കാരണം.
എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ആകാശ, സ്പൈസ്ജെറ്റ് തുടങ്ങിയ പ്രമുഖ എയർലൈനുകളെല്ലാം തന്നെ വിൻഡോസ് തകരാർ തകരാർ തങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. 192 വിമാന സർവിസുകൾ ഇന്നലെ ഇൻഡിഗോ ഒഴിവാക്കി. മുംബൈ വിമാനത്താവളത്തെയാണ് കുടുതൽ ബാധിച്ചത്.
കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളും ഇതിൽ ഉൾപ്പെടും.
ചില വിമാനത്താവളങ്ങളിൽ കൈകൊണ്ട് എഴുതിയാണ് ടിക്കറ്റ് നൽകിയത്. റീബുക്കിങ്ങിനോ റീഫണ്ടിനോ ഉള്ള ഓപ്ഷൻ താൽക്കാലികമായി ലഭ്യമല്ലെന്നും അറിയിച്ചിരുന്നു. വിഷയം തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നും എയർലൈൻസുകൾ വ്യക്തമാക്കിയിരുന്നു.