India flights; ആഗസ്റ്റിൽ ഇൻഡിഗോയുടെ അബുദാബി – മംഗളൂരു, തിരുച്ചിറപ്പള്ളി സർവീസുകൾ കൂടി
അബുദാബിയിൽ നിന്നും മംഗളൂരുവിലേക്കും തിരുച്ചിറപ്പള്ളിയിലേക്കും കൂടി പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
അബുദാബി -മംഗളൂരു റൂട്ടിൽ ആഗസ്റ്റ് ഒമ്പത് മുതലാണ് പുതിയ സർവീസ്. ആഴ്‌ചയിൽ എല്ലാ ദിവസവും ഈ റൂട്ടിൽ സർവീസുണ്ടാകും. ആഗസ്റ്റ് 11 മുതലാണ് തിരുച്ചിറപ്പള്ളിയിൽ നിന്ന് അബുദാബിയിലേക്കുള്ള സർവീസ് തുടങ്ങുന്നത്.
ആഴ്‌ചയിൽ 4 ദിവസമായിരിക്കും ഈ റൂട്ടിൽ സർവീസ്. ആഗസ്റ്റ് 10 മുതൽ കോമ്പത്തൂർ -അബുദാബി സെക്ടറിൽ ആഴ്ചയിൽ മൂന്നു സർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ നേരത്തെ അറിയിച്ചിരുന്നു.
ആഗസ്റ്റ് ഒന്ന് മുതൽ ബെംഗളൂരുവിലേക്ക് നേരിട്ടുള്ള സർവിസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 3 നഗരങ്ങളിലേക്കുകൂടി ഇൻഡിഗോ സർവീസ് വ്യാപിപ്പിക്കുന്നത്.
Comments (0)