Posted By Nazia Staff Editor Posted On

Gold rate in uae;ഇന്ത്യയിലേക്ക് സ്വർണാഭരണങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം: യുഎഇയുടെ കാര്യത്തില്‍ മാത്രം ഇളവ്;എന്ത്കൊണ്ട്?

Gold rate in uae; വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ചിലയിനം സ്വർണാഭരണങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ഇതുവരെ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ ഫ്രീയായി കൊണ്ടുവരാന്‍ കഴിയുമായിരുന്ന ഈ ആഭരണങ്ങള്‍ ഇനിമുതല്‍ ‘നിയന്ത്രിത’ വിഭാഗത്തിലേക്ക് മാറ്റിക്കൊണ്ടാണ് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവുച്ചിരിക്കുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പുതിയ നിർദേശപ്രകാരം മുത്തുകൾ, വജ്രം, വിലയേറിയതും അമൂല്യവുമായ കല്ലുകൾ എന്നിവ പതിച്ച സ്വർണ്ണാഭരണങ്ങൾ ഉൾപ്പെടുന്ന ചിലയിനം ആഭരണങ്ങളുടെ ഇറക്കുമതിക്ക് ഇനിമുതല്‍ സർക്കാറിന്റെ നിയന്ത്രണം ആവശ്യമാണ്.1 എന്നിരുന്നാലും, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‌ടി) ചൊവ്വാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) കീഴിലുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.
ഐടിസി (എച്ച്എസ്) കോഡ് 71131912, 71131913, 71131914, 71131915, 71131960 എന്നിവയുടെ ഇറക്കുമതി നയം “സൗജന്യ”ത്തിൽ നിന്ന് “നിയന്ത്രണം” എന്നതിലേക്ക് മാറ്റുന്ന നയം പ്രാബല്യത്തിൽ വന്നു. എന്നിരുന്നാലും, ITC (HS) കോഡുകൾ 71131912, 71131913, 71131914, 71131915 എന്നീ കോഡുകൾക്ക് കീഴിലുള്ള ഇറക്കുമതി ഇന്ത്യ – യു എ ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴില്‍ വരികയാണെങ്കില്‍ ഇറുക്കുമതി അനുമതിയില്ലാതെ അനുവദനീയമാണ്,” വിജ്ഞാപനത്തിൽ പറയുന്നു.

കഴിഞ്ഞ ജൂലൈയിൽ ഡി ജി എഫ്‌ ടി സ്വർണം കൊണ്ടുള്ള സ്റ്റഡ് ചെയ്യാത്ത ആഭരണങ്ങൾക്കും സ്വർണം കൊണ്ടുള്ള മറ്റ് വസ്തുക്കൾക്കും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ ഘട്ടത്തിലും യു എ ഇക്ക് ഇളവുകള്‍ നല്‍കിയിരുന്നു. “ആഭ്യന്തര ജ്വല്ലറികൾക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനും ആഭരണ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സ്വർണാഭരണങ്ങൾക്കും സാധനങ്ങൾക്കും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയത്,” വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാർ കണക്കുകൾ പ്രകാരം 2023-24 കാലയളവിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 30 ശതമാനം വർധിച്ച് 45.54 ബില്യൺ ഡോളറായിരുന്നു. ഈ വർഷം ഫെബ്രുവരിയില്‍ മാത്രം ഇറക്കുമതി 133 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 2023 ഫെബ്രുവരിയിലെ 2.63 ബില്യണ്‍ ഡോളറിനെ (21,728 കോടി രൂപ) അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ വര്‍ധിച്ച് 6.15 ബില്യണ്‍ ഡോളറായി (51,025 കോടി രൂപ) ഉയർന്നിരുന്നു.

ഇറക്കുമതിയില്‍ വർധനവ് ഉണ്ടായപ്പോള്‍ കയറ്റുമതിയില്‍ ഇടിവും നേരിട്ടു. വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023 ഫെബ്രുവരിയിലെ 3.6 ബില്യണ്‍ ഡോളറുമായി (29,748 കോടി രൂപ) താരതമ്യം ചെയ്യുമ്പോള്‍ 2024 ഫെബ്രുവരി മാസത്തില്‍ 11.26 ശതമാനം ഇടിഞ്ഞ് 3.19 ബില്യണ്‍ ഡോളറായി (26,511 കോടി രൂപ) കുറഞ്ഞിരുന്നു

India Imposes Gold Jewellery Import Restrictions, Know Why UAE Exempted

Comments (0)

Leave a Reply

Your email address will not be published. Required fields are marked *