Posted By Ansa Staff Editor Posted On

INDIA-UAE: സ്കൂളുകള്‍ തുറന്നു: യുഎഇ-ഇന്ത്യ യാത്രാനിരക്കില്‍ വര്‍ധനവ്

INDIA-UAE: യുഎയിലെ സ്കൂളുകള്‍ ഇന്ന് തുറന്നു. ശൈത്യകാല അവധിക്ക് ശേഷം വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്ക് പോയി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകർ ജനുവരി 2ന് തന്നെ ജോലിയിൽ പ്രവേശിച്ച് തയാറെടുപ്പുകൾ പൂർത്തിയാക്കി. അതേസമയം, കേരളത്തില്‍നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ അവധിക്ക് നാട്ടിൽ പോയ പലരും കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വർധിച്ച വിമാനനിരക്കുമൂലം തിരിച്ചെത്തിയിട്ടില്ല.

നേരത്തേ മടക്കയാത്രാ ടിക്കറ്റ് ബുക്ക് ചെയ്യാത്തവരാണ് നിരക്ക് കുറയുന്നതിനായി കാത്തിരിക്കുന്നത്. അതിനാല്‍തന്നെ ഇന്ന് സ്കൂൾ തുറക്കുമ്പോള്‍ വിദ്യാർഥികളുടെ എണ്ണം കുറവായിരിക്കും. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഭൂരിഭാഗം വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് കൂട്ടിയിട്ടുണ്ട്. ക്രിസ്മസ്, പുതുവർഷ തിരക്കിൽ കൂട്ടിയ നിരക്ക് കുറയാൻ ഈ മാസാവസാനം വരെ കാത്തിരിക്കേണ്ടതാണ്.

ജനുവരി അഞ്ചിന് ദുബായിലേക്കുള്ള വിമാന ടിക്കറ്റിന് 40,000 രൂപയ്ക്കു മുകളിലായിരുന്നു നിരക്ക്. ഇന്ന്, ജനുവരി ആറിന് 30,000 രൂപയായി കുറഞ്ഞു. ഈ മാസം 15 ആകുമ്പോഴേക്കും നിരക്ക് ഏതാണ്ട് 16,000 രൂപയായി കുറഞ്ഞേക്കും. ഓഫ് സീസണായ ഫെബ്രുവരിയിൽ നിരക്ക് ഇതിലും കുറയുമെന്നാണ് സൂചന.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *