Indian driving license ;ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ ഏതെങ്കിലും ജി.സി.സി രാജ്യത്ത് വാഹനമോടിക്കാമോ?

Indian driving license; ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഏതെങ്കിലും ജി.സി.സി രാജ്യത്ത് വാഹനമോടിക്കാമോ? നിരവധി മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ ഒരിടത്തുപോലും ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ നിയമസാധുതയില്ല. എന്നാൽ, ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ അനുവദിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. യൂറോപ്യൻ രാജ്യങ്ങളാണ് ഇവയിൽ ഏറെയും. ഇന്‍റർനാഷനൽ ഡ്രൈവിങ് ലൈസൻസോ പെർമിറ്റോ ആവശ്യമില്ലാതെ തന്നെ ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ഇവിടങ്ങളിൽ വാഹനമോടിക്കാൻ കഴിയും. 21 വിദേശ രാജ്യങ്ങളാണ് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് അംഗീകരിക്കുന്നത്.

സാധാരണ വിദേശയാത്രകളില്‍ പൊതുഗതാഗതവും ടാക്‌സിയും ഒക്കെയാണ് യാത്രക്കായി നാം ഉപയോഗിക്കുക. വിദേശ രാജ്യങ്ങളിലെ മനോഹരമായ പ്രദേശത്തുകൂടി സ്വന്തമായി കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകള്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന രാജ്യങ്ങളിൽ നിങ്ങൾക്കത് കഴിയും. ഒരു ദിവസം മുതല്‍ ഒരു വര്‍ഷം വരെ ചില വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സിന് നിയമസാധുതയുണ്ട്.

ഇന്ത്യൻ ഡ്രൈവിങ് ലൈസന്‍സ് അംഗീകരിക്കുന്ന രാജ്യങ്ങൾ

  1. അമേരിക്ക -ഇംഗ്ലീഷിലുള്ള ഡ്രൈവിങ് ലൈസന്‍സ് അമേരിക്കയിൽ ഒരു വര്‍ഷം വരെ ഉപയോഗിക്കാം. നിങ്ങള്‍ എപ്പോള്‍ അമേരിക്കയിലെത്തിയെന്ന് തെളിയിക്കുന്ന രേഖ കൈവശം വെക്കണമെന്നു മാത്രം.
  2. മലേഷ്യ -ഇംഗ്ലീഷിലോ മലായിലോ ഉള്ള ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് വേണം. മലേഷ്യയിലെ ഇന്ത്യൻ എംബസിയുടെയോ ലൈസൻസ് നൽകിയ എം.വി.ഡിയുടെയോ സാക്ഷ്യപ്പെടുത്തലും വേണം. ഇവ ഇല്ലെങ്കിൽ ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് വേണം.
  3. ജര്‍മനി -ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് ആറ് മാസം വരെ ജർമനിയിൽ വാഹനമോടിക്കാം. ഡ്രൈവിങ് ലൈസൻസിന്റെ ജർമൻ പരിഭാഷ കൈയിൽ കരുതണം.
  4. ഇറ്റലി -ഇറ്റലിയിൽ പരമാവധി ഒരു വർഷത്തേക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് സാധുതയുണ്ട്.
  5. മൗറീഷ്യസ് -ചെറുരാജ്യമായ മൗറീഷ്യസിൽ ഒരു ദിവസം മാത്രമേ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ കഴിയൂ.
  6. ഐസ്‌ലാന്‍ഡ് – ആറുമാസമാണ് നിയമസാധുത.
  7. അയര്‍ലന്‍ഡ് -ഒരു വർഷത്തേക്ക് നിങ്ങൾക്ക് ഡ്രൈവിങ് പെർമിറ്റ് ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് അയർലൻഡ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top