‘പാസ്പോര്‍ട്ട് സേവാ’ വെബ്സൈറ്റിന്റെ സാങ്കേതിക അറ്റകുറ്റപ്പണി കാരണം പാസ്പോർട്ട് സേവനം വ്യാഴാഴ്ച വൈകീട്ട് മുതൽ തിങ്കളാഴ്ച വരെ തടസ്സപ്പെടുമെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. യു.എ.ഇ സമയം വ്യാഴാഴ്ച വൈകീട്ട് 6.30മുതൽ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച പുലർച്ച 4.30 (ഇന്ത്യൻ സമയം രാവിലെ ആറു) വരെയാണ് വെബ്സൈറ്റ് സർവിസ് കാരണം മുടങ്ങുന്നത്.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
ഇക്കാലയളവിൽ പാസ്പോർട്ട്, താൽക്കാലിക പാസ്പോർട്ട്, പി.സി.സി ഉൾപ്പെടെ സേവനങ്ങൾ ലഭിക്കില്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ പതിവുപോലെ സേവനങ്ങൾ ലഭ്യമാകുന്നതാണ്. അതേസമയം, എംബസിയിലെ കോൺസുലാർ, വിസ സേവനങ്ങൾ പതിവുപോലെ തന്നെ തുടരും.
അതേസമയം, ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ വെള്ളിയാഴ്ചത്തേക്ക് നൽകിയ എല്ലാ പാസ്പോർട്ട് സംബന്ധമായ അപ്പോയിൻമെന്റുകളും റദ്ദാക്കിയതായി ‘പാസ്പോർട്ട് സേവ’ വെബ്സൈറ്റ് അറിയിച്ചു. അന്നേദിവസം അപ്പോയിൻമെന്റുകള് ലഭിച്ച അപേക്ഷകർക്ക് പുതിയ തീയതി എസ്.എം.എസ് വഴി അറിയിക്കും.