Today’s exchange rate in UAE;ദുബായ്: രൂപയുടെ മുല്യതകർച്ചയുടെ വലിയ നഷ്ടം നേട്ടമാക്കാൻ പ്രവാസികൾക്ക് സാധിക്കും. വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലെ ലഭിച്ചത്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് വലിയ അനുഗ്രമായിരിക്കും. 1000 ദിർഹം അയക്കുമ്പോൾ സാധരണ 20,000 രൂപയ്ക്ക് അടുത്താണ് ലഭിക്കുന്നതെങ്കിൽ ഇപ്പോഴത്തെ നിരക്ക് വെച്ചുനോക്കുകയാണെങ്കിൽ 20.000ത്തിന് മുകളിൽ ലഭിക്കും.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
ഈ ഒരു രീതിയിലാണ് പോകുന്നതെങ്കിൽ വരും ദിവസത്തിൽ ഇനിയും വേരിയേഷൻ ഉണ്ടായിരിക്കും. ഒരു ദിർഹത്തിന് 23 രൂപയിലേക്കുള്ള യാത്ര അധികമാകില്ലെന്നാണ് ഈ രംഗത്തുള്ള വിദഗ്ർ പറയുന്നത്. കുറച്ചു സമയമായി രൂപ കരുത്ത് കാണിച്ചിട്ടില്ല. വിനിമയത്തിൽ ഒരിക്കൽ പോലും വലിയ വിത്യാസം കാണിച്ചിട്ടില്ല. 22.5, 22.8 എന്നിങ്ങനെയാണ് കഴിഞ്ഞ ഒരുമാസമായി ലഭിക്കുന്ന നിരക്കുകൾ.
നിരക്ക് കുറയാതെ നിൽക്കുന്നത് കാണുമ്പോൾ പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നത് കൂടിയിട്ടുണ്ട്. പലരും അടുത്ത ശമ്പളത്തിൽ കൂടുതൽ തുക നാട്ടിലേക്ക് അയക്കാൻ ആണ് പ്ലാൻ ചെയ്യുന്നത്. നാട്ടിൽ വീട് പണി നടക്കുന്ന നിരവധി പേർ ഉണ്ട് അവർ കൂടുതൽ പണം നാട്ടിലേക്ക് അയക്കുന്നതിലൂടെ കാര്യങ്ങൾ വേഗത്തിൽ നടക്കും എന്ന പ്രതിക്ഷയിലാണ്.
അതേസമയം, എമിറേറ്റിലെ മൂന്ന് സ്ഥലങ്ങൾ ഇസ്ലാമിക് വേൾഡ് എജുകേഷണൽ, സയന്‍റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്‍റെ പട്ടികയിൽ ഇടം പിടിച്ചു. സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം കണക്കിലെടുത്താണ് ഈ സ്ഥലങ്ങളി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. ഷാർജ പുരാവസ്തു അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. ദിബ്ബ അൽ ഹിസ്ൻ കോട്ട, വാദി ഷിസ്, ഫിലി കോട്ട എന്നിവയാണ് ഇടം പിടിച്ച സ്ഥലങ്ങൾ.
യുഎഇയിൽ നിരവധി സ്ഥലങ്ങൾ പൂരാധന കാലത്തുള്ളത് ഉണ്ട്. പ്രകൃതി സൗന്ദര്യം കൊണ്ട് ആരേയും ആകർഷിക്കുന്ന വാദി ഷീസ് സന്ദർശകർക്ക് എപ്പോഴും ഇഷ്ടമാണ്. യുഎഇ പാരമ്പര്യത്തിന്‍റെ നേർക്കാഴ്ചയാണ് പലപ്പോഴും പല ഭാഗത്തുള്ളത്. ഷാർജ, ദ ഗേറ്റ്വേഓഫ് ദ ട്രൂഷ്യൽ സ്റ്റേറ്റ്സ്, മലീഹ ആർക്കിയോളജിക്കൽ സൈറ്റ്, അൽ ദൈദ് ഫോർട്ട് ആൻഡ് ഫലജ് എന്നിവ നേരത്തെ പട്ടികയിൽ ഇടം നേടിയിരുന്നു.