UAE Updates;അബൂദബി: യു.എ.ഇയുടെ പുതിയ വിസ നിയമം കാരണം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നതും യാത്ര തടസ്സപ്പെടുന്നതും ഇന്ത്യക്കാരുടെത്. നേരത്തെ, ഏതാണ്ട് 98 മുതല്‍ 99 ശതമാനം വരെ വിസ അപേക്ഷകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത് 94- 95 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അതായത്, പ്രതിദിനം ഏകദേശം 5 മുതല്‍ 6 ശതമാനം വരെ വിസ അപേക്ഷകള്‍ നിരസിക്കപ്പെടുന്നുണ്ട്. യു.എ.ഇയിലേക്ക് യാത്ര തിരിക്കുന്നവര്‍ക്കും ട്രാവല്‍ എജന്റുമാര്‍ക്കും വന്‍ സാമ്പത്തിക നഷ്ടങ്ങളാണ് ഇതേത്തുടര്‍ന്നുണ്ടാകുന്നത്. ഡിസംബര്‍ എട്ട് മുതല്‍ ജനുവരി 14 വരെ നടക്കുന്ന ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കാനിരിക്കെയാണ് പുതിയ മാറ്റങ്ങള്‍.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
യാതൊരു തെറ്റും ഇല്ലാതെ തയാറാക്കിയതെന്ന് കരുതുന്ന ആപ്ലിക്കേഷനുകള്‍ പോലും നിരസിക്കപ്പെടുകയാണെന്ന് ട്രാവല്‍ ഏജന്റുമാര്‍ സ്ഥിരീകരിക്കുന്നു. കണ്‍ഫോംഡ് ഫ്‌ലൈറ്റ് ടിക്കറ്റുകളും ഹോട്ടല്‍ വിശദാംശങ്ങളും അറ്റാച്ചുചെയ്യുമ്പോഴും തന്റെ നിരവധി അപേക്ഷകള്‍ നിരസിക്കപ്പെട്ടത് ഞെട്ടിക്കുന്നതാണെന്ന് സ്വകാര്യ ട്രാവല്‍സ് ഉടമ നിഖില്‍ കുമാര്‍ പറഞ്ഞു.
‘നേരത്തെ ദുബൈ വിസകള്‍ റിജക്ട് ചെയ്യുന്ന നിരക്ക് വെറും 1- 2% ആയിരുന്നു. പ്രതിദിനം 100 ഓളം അപേക്ഷകളില്‍ നിന്ന് ഞങ്ങള്‍ക്ക് ഇപ്പോള്‍ പ്രതിദിനം കുറഞ്ഞത് 5- 6 വിസകള്‍ നിരസിക്കപ്പെടുന്നു. സ്ഥിരീകരിച്ച ഫ്‌ലൈറ്റ് ടിക്കറ്റുകളും ഹോട്ടല്‍ താമസ വിശദാംശങ്ങളും അറ്റാച്ചുചെയ്യുമ്പോഴും വിസ അപേക്ഷകള്‍ നിരസിക്കപ്പെടുകയാണ്- ഇന്ത്യക്കാരനായ നിഖില്‍ കുമാര്‍ പറഞ്ഞു.
പുതിയ നിയമപ്രകാരം യു.എ.ഇയിലേക്ക് വിസിറ്റ് വിസയില്‍ എത്തുന്നവര്‍, ഹോട്ടല്‍ മുറി ബുക്ക് ചെയ്തതിന്റെ രേഖകള്‍, തിരിച്ചുനാട്ടിലേക്ക് പോകേണ്ട വിമാന ടിക്കറ്റ്, ബന്ധുക്കളുടെ വീടുകളിലാണ് താമസിക്കുന്നതെങ്കില്‍ അതിന്റെ രേഖകള്‍ എന്നിവ കയ്യില്‍ കരുതേണ്ടതാണ്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഇതേക്കുറിച്ച് അവബോധമില്ലാത്തതിനാല്‍ പലരും വിമാനത്താവളങ്ങളില്‍ നിന്ന് മടങ്ങേണ്ടിവരുന്നുണ്ട്. രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് വിസ അംഗീകരിക്കാന്‍ യു.എ.ഇ തയാറാകുന്നില്ല.
പുതിയ വിസ നയം: പ്രധാനമായും വേണ്ടത്
സാമ്പത്തിക തെളിവ്: സന്ദര്‍ശകര്‍ 3,000 ദിര്‍ഹം (ഏകദേശം 816 യു.എസ് ഡോളര്‍ അല്ലെങ്കില്‍ 67,948 രൂപ) മതിയായ ഫണ്ടുകളുടെ ലഭ്യതയുടെ തെളിവ് നല്‍കണം. ഇത് പണമായോ ക്രെഡിറ്റ് കാര്‍ഡ് തത്തുല്യമായോ ആകാം. യാത്രയ്ക്കിടെയുള്ള ചെലവിന് ആവശ്യമായ പണം നിങ്ങളുടെ കയ്യിലുണ്ടാകണം. അല്ലെങ്കില്‍ നിങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്.
റിട്ടേണ്‍ ടിക്കറ്റ്: സന്ദര്‍ശനത്തിന് ശേഷം യുഎഇ വിടാനുള്ള തങ്ങളുടെ ഉദ്ദേശ്യം കാണിക്കാന്‍ വിനോദസഞ്ചാരികള്‍ അവരുടെ കണ്‍ഫോംഡ് റിട്ടേണ്‍ ഫ്‌ളൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ് കയ്യില്‍ കരുതണം. നേരത്തെ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇത് കാണിക്കേണ്ടതുള്ളൂ.
താമസത്തിന്റെ തെളിവ്: വിദേശ സന്ദര്‍ശകര്‍ക്ക് അവര്‍ രാജ്യത്ത് ആയിരിക്കുന്ന സമയത്ത് താമസിക്കുന്ന സൗകര്യങ്ങളുടെ തെളിവുകള്‍ കാണിക്കണം. ഇതില്‍ ഹോട്ടല്‍ ബുക്കിംഗുകളോ യുഎഇയില്‍ താമസിക്കുന്ന ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നുള്ള കത്തോ ആകാം.
പാസ്‌പോര്‍ട്ട്: യാത്രാ തീയതി മുതല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ സാധുത ഉണ്ടായിരിക്കണം.
വിസ അംഗീകാരം ഉറപ്പാക്കാന്‍ താമസത്തിന്റെ തെളിവുകള്‍, റിട്ടേണ്‍ ടിക്കറ്റുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ തങ്ങളുടെ സിസ്റ്റങ്ങളിലേക്ക് അപ്‌ലോഡ് ചെയ്യണമെന്ന് ഖലീജ് ടൈംസിനോട് സംസാരിച്ച ഏജന്റുമാര്‍ വ്യക്തമാക്കി.