Posted By Nazia Staff Editor Posted On

Indigo flight ticket booking;വെറും 330 മുതൽ നിരക്ക് അബുദാബിയിൽ നിന്ന് ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്ക് നേരിട്ട് പറക്കാൻ പുതിയ വിമാന സതീസുമായി എയർലൈൻ

Indigo flight ticket booking;യുഎഇയിലെ ഇന്ത്യൻ നിവാസികൾക്ക് ഇനി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ വിമാനയാത്ര ചെയ്യാം. ബജറ്റ് എയർലൈനായ ഇൻഡിഗോ അടുത്ത മാസം ഇന്ത്യയിലെ മൂന്ന് പുതിയ വിമാന സർനഗരങ്ങളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നു. അബുദാബിയിൽ നിന്നും ഇന്ത്യൻ നഗരങ്ങളായ മംഗളൂരു, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ ഓ​ഗസ്റ്റ് മുതൽ കുറഞ്ഞ നിരക്കിലുള്ള സർവീസുകൾ ഇൻഡി​ഗോ നടത്തും. ഓ​ഗസ്റ്റ് 9 മുതൽ ദിവസവും അബു​ദാബി- മം​ഗളൂരു സർവീസ് ഉണ്ടായിരിക്കും. ഓ​ഗസ്റ്റ് 11 മുതൽ തിരുച്ചിറപ്പള്ളി-അബുദാബി വിമാനസർവീസ് ആഴ്ചയിൽ നാല് തവണയുണ്ടാകും.

ഓ​ഗസ്റ്റ് 10 മുതൽ ആഴ്ചയിൽ മൂന്ന് തവണയാണ് കോയമ്പത്തൂർ- അബുദാബി സർവീസ് ഉണ്ടാവുക. അബുദാബിയിൽ നിന്ന് മംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വൺവേ വിമാന നിരക്ക് യഥാക്രമം 353 ദിർഹം, 330 ദിർഹം എന്നിങ്ങനെയായിരിക്കും. യുഎഇ യാത്രക്കാർക്ക് മടക്കയാത്രാ നിരക്ക് 843 ദിർഹം വരെ കുറയും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

“ഈ ഫ്ലൈറ്റുകളുടെ കൂട്ടിച്ചേർക്കലിനൊപ്പം, ഇൻഡിഗോ ഇപ്പോൾ ഇന്ത്യയിലെ 13 നഗരങ്ങളിൽ നിന്ന് അബുദാബിയിലേക്ക് ആഴ്ചയിൽ 89 നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ നടത്തുന്നു,” ഇൻഡിഗോയുടെ ആഗോള സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു. എയർലൈൻ തങ്ങളുടെ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന നിരക്കിൽ യാത്രാ അനുഭവം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡിഗോ നേരത്തെ ഓഗസ്റ്റ് 1 മുതൽ ആഴ്ചയിൽ ആറ് തവണ ബെംഗളൂരുവിനും അബുദാബിക്കും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ പ്രഖ്യാപിച്ചിരുന്നു. ജനുവരിയിൽ, ബജറ്റ് എയർലൈനായ ഇൻഡി​ഗോ അതിൻ്റെ എല്ലാ ആഭ്യന്തര, അന്തർദ്ദേശീയ വിമാനങ്ങളിലും ഇന്ധന ചാർജുകൾ എടുത്തുകളയുന്നതായും പ്രഖ്യാപിച്ചിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *