Posted By Nazia Staff Editor Posted On

Indigo new service to kerala: ഉടൻ പറക്കും ഇൻഡിഗോ യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ; പ്രവാസികൾക്ക് നിരക്കിലും തിരക്കിലും ഇളവ് ; പ്രയോജനപ്പെടുത്തു അവസരം

Indigo new service to kerala;ഫുജൈറ ∙ അവധിക്കാല തിരക്കിനും ടിക്കറ്റ് നിരക്കിനും അൽപം ആശ്വാസം പകർന്ന് മേയ് 15 മുതൽ ഇൻഡിഗോ ഫുജൈറയിൽനിന്ന് കണ്ണൂരിലേക്കും മുംബൈയിലേക്കും സർവീസ് ആരംഭിക്കുന്നു. ആദ്യ ആഴ്ചയിൽ കണ്ണൂരിലേക്ക് 400 ദിർഹവും മുംബൈയിലേക്ക് 335 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 22 മുതൽ കണ്ണൂരിലേക്ക് 615 ദിർഹമായി ഉയരും.

പുതിയ സർവീസ് ആരംഭിക്കുന്നതോടെ യുഎഇയിൽനിന്ന് കേരളത്തിലേക്ക് ആഴ്ചയിൽ 1032 പേർക്കു കൂടി അധികം യാത്ര ചെയ്യാം. ഇതുൾപ്പെടെ ആഴ്ചയിൽ 10,394 പേർക്ക് കേരളത്തിലേക്ക് യാത്ര ചെയ്യാം.

∙ ബസ് സർവീസ്, ഡ്യൂട്ടിഫ്രീ നിരക്കിളവ്
ആകർഷക നിരക്കിനു പുറമെ ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽനിന്ന് ഫുജൈറയിലേക്ക് സൗജന്യ ബസ് സൗകര്യമുണ്ടെന്ന് എയർലൈൻ അറിയിച്ചു. ഇൻഡിഗോ യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഉൽപന്നങ്ങളിൽ നിരക്കിളവ് ലഭിക്കും.

ഇൻഡിഗോയുടെ യുഎഇയിലെ അഞ്ചാമത്തേതും രാജ്യാന്തര തലത്തിൽ 41ാമത്തെയും സെക്ടറാണ് ഫുജൈറ. പുതിയ സർവീസ് ഫുജൈറയിലേക്കും കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനും സഹായകമാകുമെന്നും ഇൻഡിഗോ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു.

English Summary:IndiGo to operate flights from Fujairah to Kannur and Mumbai from May 15

Comments (0)

Leave a Reply

Your email address will not be published. Required fields are marked *