Instagram new update: ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മെറ്റ വില്‍ക്കുന്ന റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസിന് ഇപ്പോള്‍ സ്മാര്‍ട്ട്ഫോണിന്റെ ഇടനില ഇല്ലാതെ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് സ്റ്റോറീസ് പോസ്റ്റ് ചെയ്യാന്‍ സാധിക്കും. ക്യാമറ ഉള്ള കണ്ണടയാണ് റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസസ്. ഫോട്ടോ എടുക്കുന്നതിനുമുന്‍പോ എടുത്തതിനു ശേഷമോ വോയിസ് കമാന്‍ഡ് വഴി ചിത്രം പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടാം.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ചിത്രം എടുത്തു കഴിഞ്ഞ് ‘ഹെയ് മെറ്റാ, ഷെയര്‍ മൈ ലാസ്റ്റ് ഫോട്ടോ റ്റു ഇന്‍സ്റ്റഗ്രാം’ എന്നു പറയണമെന്നും, ഫോട്ടോ എടുക്കുന്നതിനു മുമ്പാണെങ്കില്‍, ‘പോസ്റ്റ് എ ഫോട്ടോ റ്റു ഇന്‍സ്റ്റഗ്രാം’ എന്നും പറയണമെന്ന് ദി വേര്‍ജിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഇതിന് പുറമെ ആമസോണ്‍ മ്യൂസിക് സബ്സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് ഇനി ഗ്ലാസസ് വഴി പാട്ടു കേള്‍ക്കാം. ‘ഹെയ് മെറ്റാ, പ്ലേ ആമസോണ്‍ മ്യൂസിക്’ എന്ന കമാന്‍ഡ് നല്‍കിയാല്‍ ഉപയോക്താവ് നേരത്തെ ക്യുറേറ്റ് ചെയ്തിരിക്കുന്ന പ്ലേ ലിസ്റ്റ് കേള്‍പ്പിക്കും. പാട്ടിന്റെ ശബ്ദം കുറയ്ക്കുക, പോസ് ചെയ്യുക തുടങ്ങിയവ ടച് കണ്‍ട്രോള്‍ വഴിയോ, വോയിസ് കമാന്‍ഡ് വഴിയോ നടത്തുകയും ചെയ്യാം. ഇതിനും ഫോണ്‍ പുറത്തെടുക്കേണ്ടതില്ല.