Iphone new updates;ഐഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുകയാണോ? 50,000രൂപക്ക് താഴെ ലഭിക്കുന്ന മോഡലുകള്‍ അറിയാം
iphone new updates; ഐഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന പ്രവണതയാണ് ഈയിടെയായി കണ്ടു വരുന്നത്.
നേരത്തെ ഉയര്‍ന്ന വില മൂലം ഐഫോണുകള്‍ എന്നത് ഒരു സ്വപ്‌നമാക്കി വെച്ചിരുന്നവര്‍ക്ക് പോലും നിലവില്‍ അടിക്കടി വരുന്ന ഓഫറുകളും. ഇ.എം.ഐ ഓപ്ഷനുകളാലും ഐഫോണുകള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നുണ്ട്.കൂടാതെ 50,000 രൂപയില്‍ താഴെയും നമ്മുടെ മാര്‍ക്കറ്റില്‍ നിലവില്‍ ഐഫോണുകള്‍ ലഭ്യമാണ്. അവയെക്കുറിച്ചറിയാം
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഐഫോണ്‍ എക്‌സ്ആര്‍ (iPhone XR): 2018ലാണ് ഈ മോഡലിനെ ബ്രാന്‍ഡ് മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചത്.
iOS 18 അപ്‌ഡേറ്റിന് യോഗ്യമായ മോഡലുകളില്‍ ഒന്നാണിത്.A12 ബയോണിക് ചിപ്പിനൊപ്പം മികച്ച പെര്‍ഫോമന്‍സും വാഗ്ധാനം ചെയ്യുന്ന ഈ മോഡല്‍, സെക്കന്റ് ഹാന്‍ഡ് മാര്‍ക്കറ്റില്‍ 20,000 രൂപക്ക് വരെ ലഭ്യമാണ്.
ഐഫോണ്‍ 11 (iPhone 11):ഐഒഎസ് 18 അപ്‌ഡേറ്റ് ലഭിക്കുന്ന മറ്റൊരു മോഡലാണ് ഐഫോണ്‍ 11. ഫ്‌ലിപ്പ്കാര്‍ട്ടില്‍ അടിസ്ഥാന മോഡലിന് 36,999 രൂപ മുതല്‍ ഇത് ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ സെക്കന്റ് ഹാന്റ് മാര്‍ക്കറ്റില്‍ നിന്നും 25,000 രൂപയ്ക്ക് താഴെ വിലയില്‍ ഈ ഫോണ്‍ ലഭ്യമാകും.
ഐഫോണ്‍ 12 (iPhone 12):ഐഫോണ്‍ 12 അടിസ്ഥാന 64 ജിബി വേരിയന്റിന് 39,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് 2,000 രൂപയുടെ അധിക ബാങ്ക് കിഴിവും വാഗ്ദാനം ചെയ്യുന്നു. ഇത് വില 37,999 രൂപയായി കുറയ്ക്കും. പുതുക്കിയ മോഡല്‍ പരിഗണിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ 30,000 രൂപയില്‍ താഴെ നിങ്ങള്‍ക്ക് ഇത് ലഭിക്കും.
ഐഫോണ്‍ 13 (iPhone 13): മുകളില്‍ പറഞ്ഞ ഫോണുകള്‍ കൂടാതെ ഐഫോണ്‍ 13നും iOS 18 അപ്‌ഡേറ്റും ലഭിക്കും. സ്മാര്‍ട്ട്‌ഫോണിന്റെ വില 50,000 രൂപയ്ക്ക് മുകളില്‍ ആണെങ്കിലും, മണ്‍സൂണ്‍ മൊബൈല്‍ മാനിയ വില്‍പ്പന സമയത്ത് ആമസോണില്‍ ഉപകരണം വെറും 48,799 രൂപയ്ക്ക് ലഭിക്കും. സൂചിപ്പിച്ച ഉപകരണങ്ങള്‍ക്ക് പുറമെ, ചില പഴയ മോഡലുകള്‍ക്കും ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ലഭ്യമാണ്. ഐഒഎസ് 18 അപ്‌ഡേറ്റ് ലഭിക്കുന്ന ഐഫോണുകളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. അറിയാത്തവര്‍ക്കായി ഒരു കാര്യവും കൂടെ പറഞ്ഞോട്ടെ… iOS 18 ഡെവലപ്പര്‍ ബീറ്റ ഇതിനകം ലഭ്യമാണ്. അതേ സമയം പബ്ലിക് ബീറ്റ അടുത്ത മാസം പുറത്തിറങ്ങും.
Comments (0)