ഐഫോൺ 5എസ് ഉപയോഗിക്കുന്നവർക്ക് ഔദ്യോഗിക മുന്നറിയിപ്പുമായി ഫോൺ നിർമാതാക്കൾ. ഐഫോൺ 5എസ് കാലഹരണപ്പെട്ടെന്ന് കമ്പനി പ്രഖ്യാപിച്ചു. 2013ൽ ഈ മോഡൽ ഫോൺ പുറത്തിറക്കിയപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും ഫോർവേഡഡ് ആയ ഫോൺ ആണെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/JKuxVMuEJsKD2PpJ7x6It8
11 വർഷങ്ങൾക്കിപ്പിറവും ആരെങ്കിലും ഈ മോഡൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് വിശ്വാസ്യത കൊണ്ടു തന്നെയാണ്. ഈ മോഡൽ കാലഹരണപ്പെട്ടുവെന്ന് കമ്പനി പ്രഖ്യാപിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ ഇവയാണ്:
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
ഐഫോൺ 5എസിന്റെ എല്ലാതരം ഹാർഡ് വെയർ റിപ്പയറുകളും സർവീസുകളും ഇനി ലഭ്യമായിരിക്കുകയില്ല. ബാറ്ററി ഉൾപ്പെടെയുള്ളവയൊന്നും റീപ്ലേയ്സ് ചെയ്യാൻ ലഭ്യമാകില്ല. ഇത്തരം ഗാഡ്ജറ്റുകളിൽ അപ്ഡേറ്റുകളോ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാനോ സെക്യൂരിറ്റി അപ്ഡേറ്റ് ചെയ്യാനോ സാധിക്കില്ല.
കാലഹരണപ്പെട്ട ഐഫോൺ ലിസ്റ്റിൽ ഉൾപ്പെട്ട മോഡലുകൾ ഇവയാണ്:
ഐഫോൺ
ഐഫോൺ 3 ജി (ചൈന മെയിൻലാൻഡ്) 8 ജിബി
ഐഫോൺ 3 ജി 8 ജിബി, 16 ജിബി
ഐഫോൺ 3 ജിഎസ് (ചൈന മെയിൻലാൻഡ്) 16 ജിബി, 32 ജിബി
ഐഫോൺ 3 ജിഎസ് (8 ജിബി)
ഐഫോൺ 3 ജിഎസ് 16 ജിബി, 32 ജിബി
ഐഫോൺ 4 സിഡിഎംഎ
ഐഫോൺ 4 സിഡിഎംഎ (8 ജിബി)
ഐഫോൺ 4 16 ജിബി, 32 ജിബി
ഐഫോൺ 4 ജിഎസ്എം (8 ജിബി), കറുപ്പ്
ഐഫോൺ 4 എസ്
ഐഫോൺ 4 എസ് (8 ജിബി)
ഐഫോൺ 5 സി
ഐഫോൺ 5 എസ്
ഐഫോൺ 6 പ്ലസ്
ഐഫോണിന്റെ ഏതെങ്കിലും മോഡലുകൾ കാലഹരണ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് മുമ്പ് അവയെ വിന്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഈ ‘വിന്റേജ്’ ഗാഡ്ജറ്റുകളുടെ റിപ്പയറിംഗും സർവീസും നടത്താൻ സാധിക്കും. എന്നാൽ അറിയേണ്ടത് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മോഡൽ താമസിയാതെ കാലഹരണപ്പെടും എന്നാണ്.
നിലവിൽ വിന്റേജ് ലിസ്റ്റിൽ ഉൾപ്പെട്ടവ ഇതെല്ലാമാണ്:
ഐഫോൺ 4 (8 ജിബി)
ഐഫോൺ 5
ഐഫോൺ 6
ഐഫോൺ 6 എസ് (32 ജിബി)
ഐഫോൺ 6 എസ് പ്ലസ് (32 ജിബി)
ഐഫോൺ SE
ഐഫോൺ 8 ചുവപ്പ്
ഐഫോൺ 8 പ്ലസ് ചുവപ്പ്